Image

ഐഒസി ഹൂസ്റ്റൺ (കേരള ) ഹൂസ്റ്റൺ ചാപ്റ്റർ ജനനായകൻ ഉമ്മൻ ചാണ്ടിയെ അനുമോദിക്കുന്നു.

ജീമോൻ റാന്നി Published on 19 September, 2020
ഐഒസി ഹൂസ്റ്റൺ (കേരള ) ഹൂസ്റ്റൺ ചാപ്റ്റർ ജനനായകൻ ഉമ്മൻ ചാണ്ടിയെ അനുമോദിക്കുന്നു.
ഹൂസ്റ്റൺ: നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിച്ചു ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകൻ മുൻ മുഖ്യമന്ത്രിയും ആരാധ്യനുമായ ഉമ്മൻ ചാണ്ടിയ്ക്ക് അനുമോദനങ്ങൾ അർപ്പിക്കുവാനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ വേദിയൊരുക്കുന്നു.

സെപ്തംബർ 20ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ദേശി  റെസ്റ്റേറ്റാന്റിൽ ( 209, FM 1092 Rd, Stafford, TX 77477) ക്രമീകരിയ്ക്കുന്ന അനുമോദന സമ്മേളനത്തിൽ ഹൂസ്റ്റണിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നതാണ്.  പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ അദ്ധ്യക്ഷത വഹിയ്ക്കും.  

ഏവരെയും യോഗത്തിലേക്ക് സാദരം ക്ഷണിയ്ക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.  .

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം നടത്തപെടുന്നത്.    


കൂടുതൽ വിവരങ്ങൾക്ക്,

ബേബിച്ചൻ മണക്കുന്നേൽ - 713 291 9721  
തോമസ് ഒലിയാംകുന്നേൽ - 713 679 9950
വാവച്ചൻ മത്തായി - 832 468 3322 

Join WhatsApp News
ഒരു കിളവൻ കോൺഗ്രസ്‌കാരൻ 2020-09-20 07:29:27
പ്രിയ ഐഒസി മക്കളെ, ഞാൻ ഒത്തിരി കാലം ഇവർക്കൊക്കെ വേണ്ടി കീജയ്‌ വിളിച്ചും, പോലീസിൻ്റെ അടികൊണ്ടും വാൾപോസ്റ്റർ ഒട്ടിച്ചും നടന്നതാ, എനിക്ക് ഒരു പഞ്ചയാത് മെമ്പർപോലും ആകാൻ പറ്റിയില്ല. ഉമ്മൻ ചാണ്ടിപോലുള്ള വമ്പന്മാർ എല്ലാ പൊസിഷൻസ് അങ്കെടുക്കും. അവരെ ഒക്കെ പൊക്കാൻ നിങ്ങളുടെ മാതിരി ആൾക്കാരും. പല്ലു കൊഴിഞ്ഞാലും ഇവരൊക്കെ ചെറുപ്പക്കരയോ, അവരുടെ ഗാങ്ങിൽ പെടാത്തവരെയോ ഒന്നു പൊക്കി വിടുകയില്ല. ഈ അമ്പതു വർഷമൊക്കെ അസ്സെംബ്ലിയിൽ കുത്തിയിരുന്നവർ ആരായാലും പിണറായി ആയാലും , ചത്തുപോയ കെഎം മാണി ആയാലും ഈപറയുന്ന ഉമ്മൻ സാർ ആണേലും ഇപ്രകാരം മീറ്റിംഗ് കു‌ടി ബഹുമാനിക്കുകയല്ല വേണ്ടതു. മറിച്ചു അവരെ കൂകി വിടുകയാണ് വേണ്ടതു. കാരണം ആ മണ്ഡലത്തെ ആർക്കും കൊടുക്കാതെ തന്ത്രം മെനഞ്ഞു വെട്ടി നിരത്തി വച്ചു .ഇപ്പം പിണറായി അഴിമതിയിൽ മുങ്ങി കുറിച്ചിരിക്കുന്നു. ഇനിയിപ്പോ ഉമ്മൻ വന്നാലും, ചെന്നിത്തല വന്നാലും ഈ പിണറായി അഴിമതിയെപ്പറ്റി ഒന്നും അന്വേഷിക്കാൻ പോണില്ല. ഒന്നിനും തെളിവില്ല. എല്ലാം ഒരു LDF - UDF ഒത്തു കളി . ഈ ഐഒസിക്കാരും നാട്ടിലെ വോട്ടർമാരും എല്ലാം മണ്ടന്മാർ. യൂഡിഫ് മന്ത്രിയുടെ പാലാരിവട്ടം പാലം അഴിമതി പിണറായി LDF, ബിജെപി എല്ലാം വെള്ളപൂശുന്നു. കെഎം മാണിയെ പുകച്ചു ചാടിച്ച LDF പക്ഷത്തേക്ക് ദേ മാണിയുടെ ചെക്കൻ ജോസ് കെ മാണി ചേക്കേറുന്നു. എന്തിനാ ഐഒസി കാരെ നിങ്ങൾ ഇവരെയൊക്കെ നിങ്ങൾ ആദരിക്കുന്നതും ചുമക്കുന്നതും. ഇവരെക്കൊണ്ട് നിങ്ങൾക്ക് ഒരു നിയ പൈസയുടെ ഗുണമില്ല. നിങ്ങളുടെ ഈ ടൈം effort നാട്ടിലെയോ അമേരിക്കയിലോ പാവങ്ങൾക്ക് കൊടുക്കു . ഇവർക്കൊക്കെ കിട്ടേണ്ടതിന്റെ 100 ഇരട്ടി ബഹുമതി കിട്ടി ഇനിയും അവർക്കായി ഓശാന പാടല്ലേ സുഹൃത്തുക്കളെ. ഒരു വയലാർ രവിയെ പൊക്കിയത് ഓർമയില്ലേ . അവരെല്ലാം തൻകാര്യം നോക്കിയ useless fellows ആയിരുന്നില്ലേ? ഞാനും ഇപ്പോഴും ഒരു പാവം കോൺഗ്രസ് കാരൻ തന്നെ. എന്നാൽ ഇത്തരക്കാർക്ക് ഓശാന പാടാൻ ഞാനില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക