Image

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു

Published on 20 September, 2020
സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിക്കുന്ന ആദ്യ ഡോക്ടറാണ് ഇദ്ദേഹം. തിങ്കളാഴ്ച മുതല്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു ആബ്ദീന്‍. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

കഴിഞ്ഞ ശനിയാഴ്ച വരെ ഇദ്ദേഹം രോഗികളെ ശുശ്രൂഷിച്ചിരുന്നു. ഇദ്ദേഹത്തിന് ന്യൂമോണിയ അടക്കമുള്ള കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക