Image

ഉത്തര്‍പ്രദേശില്‍ ഇഷ്ടിക തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ നാല് മരണം

Published on 20 September, 2020
ഉത്തര്‍പ്രദേശില്‍ ഇഷ്ടിക തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ നാല് മരണം

മുസാഫാര്‍നഗര്‍: ഉത്തര്‍ പ്രദേശില്‍ ഇഷ്ടിക തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ നാല് പേര്‍ മരിച്ചു. സഹാറന്‍പൂര്‍ ജില്ലയിലെ ഗംഗോ-ടിട്രോ റോഡില്‍ ശനിയാഴ്ച രാത്രി വൈകിയാണ് അപകടം നടന്നത്.


ഇഷ്ടിക ചൂള തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് അതിവേഗത്തില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കെറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.


മുസാഫര്‍നഗര്‍ ജില്ലയിലെ പിപാല്‍ഹേര ഗ്രാമത്തില്‍ നിന്ന് ജോലിക്കായി തൊഴിലാളികള്‍ പഞ്ചാബിലേക്ക് പോവുകയായിരുന്നുവെന്ന് അപകടമെന്ന് പോലീസ് പറഞ്ഞു. മരിച്ചവരെല്ലാം മുസാഫര്‍നഗര്‍ ജില്ലക്കാരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക