Image

'ചോദ്യോത്തര വേള ഒഴിവാക്കുന്നു, ഓര്‍ഡിനന്‍സുകളെ നിയമം മാറ്റിയെഴുതാന്‍ ഉപയോഗിക്കുന്നു,ഇതോ ജനാധിപത്യം':പ്രശാന്ത് ഭൂഷണ്‍

Published on 20 September, 2020
'ചോദ്യോത്തര വേള ഒഴിവാക്കുന്നു, ഓര്‍ഡിനന്‍സുകളെ നിയമം മാറ്റിയെഴുതാന്‍ ഉപയോഗിക്കുന്നു,ഇതോ ജനാധിപത്യം':പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടിനെതിരെ രൂക്ഷ വിമര്‍ശമനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.


പാര്‍ലമെന്റില്‍ ചോദ്യോത്തര വേള ഒഴിവാക്കിയതിനേയും സെഷനുകള്‍ വെട്ടിക്കുറച്ചതിനേയും രൂക്ഷമായി വിമര്‍ശിക്കുന്ന അദ്ദേഹം ഓര്‍ഡിനന്‍സുകളെ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. പ്രതിഷേധങ്ങള്‍ നിരോധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


'ആറു മാസത്തിനു ശേഷമാണ് പാര്‍ലമെന്റ് തുറന്നത്. എന്നിട്ടും ചോദ്യോത്തര വേള ഒഴിവാക്കിയിരിക്കുന്നു. അതിഥി തൊഴിലാളികളുടേയും ഡോക്ടര്‍മാരുടേയും ദുരിതത്തെ കുറിച്ച്‌ ഒരു വിവരവുമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 


കൊവിഡിന്റെ പേരില്‍ അവര്‍ ഇപ്പോള്‍ പാര്‍ലമെന്റും സെഷനും വെട്ടിച്ചുരുക്കയാണ്. ഓര്‍ഡിനന്‍സുകളെ നിയമങ്ങളില്‍ പ്രധാന മാറ്റങ്ങള്‍ വരുത്താനായി ഉപയോഗിക്കുന്നു. അതിനിടക്ക് പൊതുജനങ്ങളുടെ പ്രതിഷേധങ്ങളും നിരോധിക്കുന്നു. ഇതാണോ ജനാധിപത്യം'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക