Image

ഇസ്രായേലിന്റെ യു.എ.ഇ. - ബഹ്‌റൈന്‍ സൗഹൃദം നിത്യലോക സമാധാനത്തിന്റെ തുടക്കമെങ്കിലും പാലസ്തീനിയന്‍ ജനത ഭീതിയില്‍

കോര ചെറിയാന്‍ Published on 20 September, 2020
ഇസ്രായേലിന്റെ യു.എ.ഇ. - ബഹ്‌റൈന്‍ സൗഹൃദം നിത്യലോക സമാധാനത്തിന്റെ തുടക്കമെങ്കിലും പാലസ്തീനിയന്‍ ജനത ഭീതിയില്‍
ഫിലാഡല്‍ഫിയ, യു.എസ്.എ.: മുസ്ലീം മേധാവിത്വമുള്ള ഈജിപ്തിനും ജോര്‍ദ്ദാനിനും ശേഷം ഇസ്രായേലിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ബഹ്‌റൈനുമായുളള പൂര്‍ണ്ണ ഡിപ്ലോമാറ്റിക് ബന്ധം മിഡില്‍ ഈസ്റ്റ് പ്രതിസന്ധി ശക്തമായി ലഘുകരിക്കുന്നതിനൊപ്പം ആ മേഖലയില്‍ ജോലിചെയ്യുന്ന ഇന്‍ഡ്യക്കാര്‍ക്കും വളരെ ഗുണകരമാണ്. 1992ല്‍ തുടക്കമിട്ട ഇന്‍ഡ്യ-ഇസ്രയേല്‍ അംബാസിഡോറിയല്‍ ബന്ധത്തിനുശേഷം പതിനായിരക്കണക്കിനു ഇന്‍ഡ്യക്കാര്‍, പ്രത്യേകിച്ചു മലയാളികള്‍ ഇസ്രയേലില്‍ നേഴ്‌സിംഗ് അടക്കമുള്ള പല മണ്ഡലങ്ങളിലും ഔദ്യോഗികവൃത്തി ആരംഭിച്ചു. ഇസ്രയേലില്‍നിന്നും ഇപ്പോള്‍ ഇന്‍ഡ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ദുര്‍ഘടകരമായ യാത്രയില്‍ പല നല്ല മാറ്റങ്ങളും പ്രതീക്ഷിക്കാം.
   
പ്രതീക്ഷാനുസരണം വീണ്ടും ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയാല്‍ തുടര്‍ന്നുള്ള 4 വര്‍ഷംകൊണ്ട് ലോകത്തില്‍ ഏറ്റവുമധികം അസ്വസ്ഥതയും കലാപവും മരണവും നടക്കുന്ന ഗള്‍ഫ് പ്രദേശങ്ങളില്‍ നിത്യശാന്തിക്കുള്ള സാദ്ധ്യതകള്‍ വളരെയാണ്. സൗദി അറേബ്യയടക്കമുള്ള ഇസ്രായേലിന്റെ അയല്‍ രാജ്യങ്ങളും സാവധാനം നിത്യശത്രുത ഒഴിവാക്കി ശ്വാശ്വത സമാധാന പാതയില്‍ എത്തും. ഗള്‍ഫ് രാജ്യങ്ങള്‍ വെടിക്കോപ്പുകള്‍ ഉപേക്ഷിച്ചു സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പാതയില്‍ എത്തുമ്പോള്‍ ആണവ ആയുധ ആര്‍ത്തി സ്വയമായി അവസാനിപ്പിച്ച് ഇറാനും നിത്യസന്ധിയില്‍ എത്തുമെന്നുള്ള ശുഭപ്രതീക്ഷ പരിരക്ഷിക്കപ്പെടട്ടെ.
   
ഗള്‍ഫ് രാജ്യങ്ങള്‍ പടച്ചട്ട ഉപേക്ഷിച്ചു സ്വന്തം രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷിതത്വവും സമ്പല്‍സമൃദ്ധിയും പരിരക്ഷിക്കുവാന്‍ അമേരിക്കന്‍ അഭിപ്രായം അംഗീകരിക്കുന്നതും ട്രംപിന്റെ നിലപാട് നീതീകരിക്കുന്നതും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായിട്ടുള്ള ചങ്ങാത്വം പുനഃസ്ഥാപിക്കുന്നതും പാലസ്തീനികള്‍ അന്ധാളിപ്പോടെ വീക്ഷിക്കുന്നു. സ്വന്തമായ ഒരു രാജ്യം വേണമെന്നും ഇസ്രായേല്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരികെ കിട്ടണമെന്നുള്ള പാലസ്തീന്‍കാരുടേയും വന്‍വിഭാഗം മുസ്ലീം മതസ്ഥരുടെയും ചിരകാലാഭിലാഷത്തിനെ പുതിയതായി രൂപംകൊണ്ട സന്ധിസമ്മേളനം മരവിപ്പിക്കുമെന്ന ശങ്കയും ഉണ്ട്. പാലസ്തീനിയന്‍സിനെ ലോകസമക്ഷം സൗഹൃദം സ്ഥാപിച്ചവര്‍ ഒറ്റിക്കൊടുത്തതായി പാലസ്തീനിയന്‍ നേതാക്കള്‍ തങ്ങളുടെ പരസ്യ വിജ്ഞാപനത്തില്‍ ഖേദപൂര്‍വ്വം പ്രകടിപ്പിച്ചു. 1964 മുതല്‍ പാലസ്തീനിയന്‍ സ്വാതന്ത്ര്യത്തിനും സ്വന്തമായി ഒരു രാഷ്ട്രമായി ലോകസമക്ഷം നിലകൊള്ളുവാന്‍ വേണ്ടിയുള്ള പരസ്യസമരവും ഇപ്പോഴും  തീവ്രമായി നടക്കുന്നു. ചിന്നഭിന്നമായി കിടന്ന യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ചതുപോലെ ഇസ്രായേലിനേയും ഉള്‍പ്പെടുത്തി പാലസ്തീനിയനെ പുറന്തള്ളി ഒരു ഗള്‍ഫ് യൂണിയന്‍ സമീപ ഭാവിയില്‍ ഐക്യമനോഭാവത്തോടെ അവതാരം എടുത്താല്‍ പാലസ്തീന്‍കാരുടെ ഭാവി പരിതാപത്തില്‍ തന്നെ.
   
കോവിഡ്-19 ഭീകര പകര്‍ച്ചവ്യാധിയ്ക്കു മുന്‍പായുള്ള ലേഖകന്റെ വിവിധ ഈജിപ്ത് അടക്കമുള്ള അറബു രാജ്യങ്ങളിലൂടെയും ഇസ്രായേലിലെ ചില പ്രദേശങ്ങളിലൂടെയും ഉള്ള യാത്രയില്‍ ഭയത്തോടെ അനുഭവപ്പെട്ട ഉള്‍ക്കിടുക്കം മനസ്സില്‍നിന്നും മായാതെ നില്‍ക്കുന്നു. യാത്രചെയ്ത ഡീലക്‌സ് ബസ്സിലെ മുന്‍ സീറ്റില്‍ നിറതോക്ക് എ.കെ.-47 നുമായി ഒരു പട്ടാളക്കാരനും ബസ്സിന്റെ മുമ്പിലായിട്ടുള്ള സൈനിക ട്രക്കില്‍ ജാഗരൂഢരായ പട്ടാളക്കാരും സംരക്ഷണം നല്‍കിയിരുന്നു. വിശാല ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അനേക വര്‍ഷങ്ങളായിട്ടുള്ള പല സുദീര്‍ഘ യാത്രകളിലും ഭയപ്പെട്ടിരുന്നില്ല. എന്നാല്‍ ഗള്‍ഫ് ഏരിയായിലെ ഏറ്റവും വിഷമകരമായ സന്ദര്‍ഭങ്ങള്‍ ഓരോ ചെറിയ രാജ്യങ്ങളുടേയും അതിര്‍ത്തികള്‍ കടക്കുമ്പോഴുള്ള സുദീര്‍ഘമായ വെയ്റ്റിംഗും ചെക്കിംഗിലുള്ള ചോദ്യശകലങ്ങലും അത്യധികം അസ്വസ്ഥതാ ജനകമാണ്. ഈ ദുരിതങ്ങള്‍ക്കു ഒരു പരിധിവരെയെങ്കിലും നിയന്ത്രണവും പരിഹാരവും മിഡില്‍ ഈസ്റ്റ് സമാധാനത്തോടെ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.
   
2004 നവംബര്‍ 11 ന് 75-ാമത്തെ വയസ്സില്‍ നിര്യാതനായ യാസ്സര്‍ അറാഫത്തിന്റെ ധീരമായ നേതൃത്വത്തില്‍ 1964 ല്‍ സംഘടിപ്പിച്ച പാലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ശക്തമായ പോരാട്ടത്തിലൂടെ പാലസ്തീനിയന്‍ ജനതയുടെ കുറെയെങ്കിലും അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടു. ഇപ്പോഴും ഇസ്രയേല്‍- പാലസ്തീന്‍ സംഘട്ടനം രക്തച്ചൊരിച്ചിലിലൂടെ തുടരുന്നു. മൊറോക്കോ അടക്കം സാമ്പത്തികശേഷി പരിമിതവും വിപുലമായതുമായ പല മുസ്ലീം രാജ്യങ്ങളും യു.എ.ഇ.-ബഹ്‌റൈന്‍-ഇസ്രയേല്‍ ബന്ധത്തെ പരസ്യമായി പഴിക്കുന്നു. ലോകത്തിലെ ഏറ്റവും അപകടമേഖലയായ ഗള്‍ഫ് പ്രദേശം ക്രമേണ സമാധാന ത്തിലേക്കു എത്തുന്നതിനുള്ള മുന്നോടിയായി ഈ ബന്ധം സഹായകമാകുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.

Join WhatsApp News
രക്ത നിലത്തോ സമാദാനം? 2020-09-20 17:04:07
നിത്യ ലോക സമാധനം എന്നു എഴുതിയാൽ സമാധാനം ആകുമോ? ഇസ്രായേൽ, ബഹറിൻ, യൂ എ ഇ - ഇവ തമ്മിൽ എന്നെങ്കിലും യൂദ്ധം ഉണ്ടായിട്ടുണ്ടോ? ഇന്നേവരെ ഇവ തമ്മിൽ യുദ്ധം ഉണ്ടായിട്ടില്ല; അപ്പോൾ ഇ സമാധാന കരാർ വെറും പ്രഹസനം ആണ് എന്ന് എല്ലാ ലോക രാഷ്ട്രങ്ങളും കണക്കാക്കുന്നു. നെതന്യാഹുവും ട്രംപും അഴിമതി വീരൻമ്മാർ ആണ്, രണ്ടു പേർക്കും എതിരെ അനേകം സിവിൽ & ക്രിമിനൽ കേസുകളും ഉണ്ട്. ഇവർ ജെയിലിൽ പോകാതിരിക്കാൻ എന്ത് അഭ്യാസവും കാണിക്കും. UNO -യുടെ 1948 ലെ പാലസ്റ്റീൻ മാപ്പ് നോക്കുക, ഇപ്പോളത്തെ മാപ്പും നോക്കുക. പാലസ്റ്റീൻ ടെറിട്ടോറിയുടെ ഭൂരിപക്ഷം ഭാഗങ്ങളും ഇസ്രായേൽ കൈയേറി. ഇ കൈയേറ്റം ഇപ്പോഴും തുടരുന്നു, അവിടെയല്ലേ സമാധാന ഉടമ്പടി വേണ്ടത്? അമേരിക്കൻ / ഇസ്രായേൽ വോട്ടർമാരുടെ കണ്ണിൽ പൂഴി വാരി ഇടൽ മാത്രമാണ് ഇ പ്രഹസന ഉടമ്പടി. അടുത്ത ഇലക്ഷനിൽ തോറ്റാൽ രണ്ടു പേരും ജയിലിൽ പോകും എന്ന് രണ്ടു പേർക്കും അറിയാം. അതിനാൽ ഇലക്ഷനിൽ ജയിക്കാൻ ഇവർ എന്തും ചെയ്യും. യെരുശലേം, ഇസ്രയേലിൻ്റെ തലസ്ഥാനം ആയിരിക്കണം എന്ന് വാശി പിടിക്കുന്നത് കുറെ ഭ്രാന്തൻ ഇവാൻജെലിക്കരും ഇസ്രായേല്യരും മാത്രമാണ്. ലോക രാഷ്ട്രങ്ങളും വിവരം ഉള്ളവരും ഇ നീക്കത്തെ എതിർക്കുന്നവർ ആണ്. കാരണം യൂദർക്കും, ക്രിസ്തിയാനികൾക്കും മുസ്ലീമുകൾക്കും പുണ്യ ഭൂമിയാണ് യെരുശലേം. ഇവർ തമ്മിലടിച്ചു യെരുശലേം രക്തനിലം ആയി മാറാനുള്ള സാധ്യത കൂട്ടിയിട്ടേയുള്ളൂ ഇ നീക്കം നിമിത്തം. -നാരദൻ
നിരീശ്വരൻ 2020-09-22 03:00:48
രണ്ടു രാജ്യങ്ങളിലേയും ഏറ്റവും വെറുക്കപ്പെട്ട നേതാക്കളാണ് മനുഷ്യരുടെ കണ്ണിൽ പൊടിയിടുന്ന സമാധാന കാരാറിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് . ഇസ്രായിലിൽ കുംമ്പകോണ കേസിലെ പ്രതിയും ജനപിന്തുണ നഷ്ടപ്പെട്ട പ്രധാനമന്ത്രിയും, അമേരിക്കയിലെ ഇംപീച്ചു ചെയ്ത് പ്രസിഡണ്ടുംകൂടി, ട്രമ്പിനെ എങ്ങനെയെങ്കിലും ജയിപ്പിക്കാമോ എന്ന് നോക്കുന്നതിന്റെ ഭാഗമാണ് ഇത്. ഇസ്രയേലും, യെരുശലേമും എന്ന് കേൾക്കുമ്പോഴേക്കും രോമകൂപങ്ങൾ അടിമുടി എഴുന്നേൽക്കുന്ന ഇവാഞ്ചലിക്കൽ ക്രൈസ്തവരുടെ വോട്ടിൽ ആണല്ലോ ട്രംപ് ജയിച്ചത്. അതുകൂടാതെ മലയാളി വർഗ്ഗത്തിൽപ്പെട്ട പെന്തിക്കോസ്തു, യാക്കോബ മാർത്തോമ വിഭാഗങ്ങളിൽ പെട്ടവർക്കും ഇത് കേൾക്കുമ്പോൾ കോളർമയിര് കൊള്ളും. അങ്ങനെയുള്ളവർ ചിലർ ഇവിടെ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട് യെരുശലേമിന് വേണ്ടി പ്രാർത്ഥിക്കണം എന്ന് എബ്രാഹാമിന്റെയും. യാക്കോബിന്റെയും , ഇസാക്കിന്റെയും ദൈവത്തിന്റെ പേരിൽ ആഹ്വാനം ചെയ്യാറുണ്ട് . ഇവര് എഴുതി വിടുന്നത് കണ്ടാൽ ദൈവവും, അബ്രാഹാമും, ഇസാക്കും, യാക്കൂബും കൂടെ രാത്രി കാലങ്ങളിൽ ഇവരെ വന്നു വിളിച്ചു ഉണർത്തി അവരുടെ ഏജന്റായി , അവരെ പ്രൊമോട്ട് ചെയ്യാൻ ഇ -മലയാളിയിൽ ഇടയ്ക്കിടക്ക് എഴുതികൊണ്ടിരിക്കണം എന്ന് പറയുന്നത് പോലെ തോന്നും . യെരുശലേം യേശു ശപിച്ച നാടാണ് . അത് പ്രവാചകന്മാരെ കുല ചെയുന്ന നാടാണെന്ന് ബൈബിൾ ശരിക്ക് വായിച്ചിട്ടുള്ളവർക് അറിയാം . അതുപോലെ യേശുവിനെ ക്രൂശിൽ തറച്ചതും യെരുശലേമിന്റെ പ്രാന്തപ്രദേശമായ ഗോല്ഗോത്തായിലാണ് . യെരുശലേം എന്ന് പറയുന്നത് ക്രിസ്തുവിനെ വിറ്റു കാശാക്കുന്നവർക്ക് പണം ഉണ്ടാക്കാൻ പറ്റിയ 'കാമദേനുവാണ് ' ബൈബിളിൽ പറഞ്ഞിരിക്കുന്നതു പോലെ യെരുശലേമിൽ സമാധാനം ഉണ്ടായാൽ കഥ അവസാനിക്കുകയും തിരുശീല എന്നന്നേക്കുമായി വീഴുകയും ചെയ്യും . അതുകൊണ്ട് അതാരും പ്രാതീക്ഷിക്കണ്ട . ഈ യുദ്ധവും കൊലപാതകവും ഒരു സീരിയൽ കഥപോലെ തുടർന്നു കൊണ്ടേയിരിക്കും . പിന്നെ ബേബി ഫേസുള്ള കുഷണർ അമ്മായിപ്പന് ചുളുവിൽ ഒരു നോബൽ പീസ് പ്രൈസും ഒപ്പിച്ചു കൊടുക്കാൻ ശ്രമിക്കുന്നുണ്ട് . അത് കിട്ടിയാൽ അമേരിക്കയിലെ ഏറ്റവും വലിയ വർഗ്ഗിയവാദിയായ റഷ് ലിമ്പോയിക്ക് പ്രസിഡന്റ്ഷ്യൽ അവാർഡ് കൊടുത്തത് പോലെയിരിക്കും. കുറ്റമറ്റ രക്തത്തെ ക്രൂശിൽ തറച്ച അതെ മതരാഷ്ട്രീയ വർഗ്ഗീയ വാദികളുടെ പ്രതിനിധിയാണ് നിരപരാധികളായ 200000 പേരെ കോവിടെന്ന മഹാമാരിയുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തത് . നിങ്ങൾ ബൈബിളിലെ വാക്യത്തെ അതെ പടി വിഷ്വസിക്കുന്നവരെങ്കിൽ താഴെ തന്നിരിക്കുന്ന വാക്യം നന്നായി മനനം ചെയ്യുക. അവൻ നഗരത്തിന്നു (യെരുശലേമിന്) സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു: ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും. (ലൂക്കോസ് 19:41 -44 ) ലോകത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടണമെങ്കിൽ ട്രംപിനെയും അയാളുടെ അതിക്രമങ്ങൾക്ക് കൂട്ട് നിലക്കുന്ന സീനാട്ടറിൻമാരെയും വോട്ടു ചെയ്ത് പുറത്താക്കുക . ബാക്കി ഇവിടെ വരുന്ന ട്രംപിന്റ് മന്ദബുദ്ധികളായ പിൻഗാമികൾ , ഇടയനെ വെട്ടുമ്പോൾ ആടുകൾ ചിതറുന്നതുപോലെ ചിതറും . പിന്നെ കുറോഞ്ഞൊന്നു നോക്കിയാൽ അവരെ കാണുകയില്ല .അവർ വയലിലെ പുല്ലുപോലെ കരിഞ്ഞുപോകും .. അവരുടെ നേതാവ് തൊറ്റാൽ കാണുകയില്ല എന്ന് പറഞ്ഞിട്ടുണ്ട് . യേശു പറഞ്ഞതുപോല വല്ലതും ആയിരിക്കും പിതാവിന്റ അടുത്തേക്ക് പോകാനുള്ള പരിപാടി ആയിരിക്കും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക