Image

കര്‍ണാടകയില്‍ 8191 പുതിയ കോവിഡ് കേസുകള്‍, തമിഴ്നാട്ടില്‍ 5516, ആന്ധ്രയില്‍ 7738

Published on 20 September, 2020
കര്‍ണാടകയില്‍ 8191 പുതിയ കോവിഡ് കേസുകള്‍, തമിഴ്നാട്ടില്‍ 5516, ആന്ധ്രയില്‍ 7738

ചെന്നൈ: തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5,41,993 ആയി ഉയര്‍ന്നു. 46703 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  24 മണിക്കൂറിനിടെ 60 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 8811 ആയി. 5206 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 4,86479 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 8191 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 101 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 8611 പേര്‍ രോഗമോചിതരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,19,537 ആയി. നിലവില്‍ 98,043 പേരാണ് ചികിത്സയിലുള്ളത്. 4,13,452 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

ആന്ധ്രാപ്രദേശില്‍ 7738 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 10,608 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 57 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,25,514 ആയി. 5359 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. 78,836 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക