Image

ചൈനീസ് വൈറസിന് റഷ്യൻ വാക്‌സിൻ അത്ര ഫലിക്കുന്നില്ല?

Published on 20 September, 2020
ചൈനീസ് വൈറസിന് റഷ്യൻ വാക്‌സിൻ  അത്ര ഫലിക്കുന്നില്ല?
ലോകത്തെ ആദ്യ കൊറോണ വാക്‌സിൻ എന്ന പ്രഖ്യാപനത്തോടെ റഷ്യയിൽ അനുമതി നൽകിയ മരുന്നിന്റെ വിതരണത്തിൽ മന്ദത. നിലവിൽ എത്ര വ്യക്തികൾക്ക് വാക്‌സിൻ ലഭ്യമായി എന്നതിനും വ്യക്തതയില്ല. മരുന്നിനു അനുമതി ലഭിച്ചിട്ട് ഒരുമാസത്തിലേറെ ആയിട്ടും ജനങ്ങളിലേക്ക് മരുന്ന് എത്തിക്കുന്ന കാര്യത്തിൽ റഷ്യയ്ക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി പരീക്ഷണങ്ങൾക്കു ശേഷം പാർശ്വഫലങ്ങൾ ഇല്ലെന്നും രോഗത്തെ പൂർണമായി പ്രതിരോധിക്കുമെന്നും ഉറപ്പുവന്ന ശേഷം വാക്‌സിന് അനുമതി നൽകിയെന്ന വാർത്ത വേഗത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രസിഡന്റ് വ്ലാഡിമിർ പുടിന് മറ്റു രാജ്യങ്ങളുടെ മേൽ വിജയം നേടാവുന്ന തുറുപ്പുചീട്ടായി പോലും കൊറോണ വാക്‌സിൻ വ്യാഖ്യാനിക്കപ്പെട്ടു. കൂടുതൽ ആളുകളിൽ മരുന്ന് എത്താത്തത് നിർമാണം പരിതമായതുകൊണ്ടാണോ അതോ പൂർണമായും ഫലപ്രദമാണെന്ന് ഉറപ്പില്ലാത്ത മരുന്ന് പരീക്ഷിക്കുന്നതിന് രണ്ടാമതൊന്ന് ചിന്തിക്കുന്നതുകൊണ്ടാണോ എന്ന് വ്യക്തമല്ല. കോവിഡ് വാക്‌സിന്റെ അവസാന ഘട്ടത്തിൽ എത്തിനിന്ന ഒൻപത് രാജ്യങ്ങൾക്കിടയിൽ നിന്നാണ് റഷ്യ പ്രഥമ സ്ഥാനത്തെത്തിയത്. സ്ഥാനം നേടാൻ എടുത്തുചാടി തീരുമാനം എടുത്തതായിരിക്കുമോ എന്ന് മറ്റു രാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. എത്ര ആളുകൾ വാക്സിൻ എടുത്തു എന്ന കണക്ക് റഷ്യൻ ആരോഗ്യമന്ത്രാലയം പുറത്തുവിടാത്തതിലും ദുരൂഹതയുണ്ട്. റഷ്യൻ മന്ത്രി മിഖായിൽ മുറാഷ്‌കോ പറഞ്ഞതും വാക്സിനുമായുള്ള ആദ്യ കുറച്ച് കഴിഞ്ഞ ആഴ്ച റഷ്യൻ പ്രവിശ്യകളിൽ എത്തിച്ചു എന്നാണ്. എണ്ണമോ അളവോ വ്യക്തമാക്കിയില്ല. പുടിൻ തന്റെ മുതിർന്ന രണ്ട് പെൺമക്കളും വാക്സിൻ എടുത്തതായും പ്രസ്താവന  പുറപ്പെടുവിച്ചിരുന്നു. 
' ഞങ്ങൾക്ക് പരിമിതമായ അറിവേ  ഇതിനെക്കുറിച്ചുള്ളു. ' ഡോ .വസിലി വി.വ്ലാസോവ് അഭിപ്രായപ്പെട്ടു. റഷ്യൻ അസോസിയേഷൻ ഫോർ എവിഡൻസ് ബേസ്ഡ് മെഡിസിനിന്റെ വൈസ് പ്രസിഡന്റായ അദ്ദേഹം നിലവിലെ വാക്‌സിന് അനുമതി നൽകുന്നതിനെ എതിർത്തിരുന്നു. ' പി .ആർ വർക്ക് നടന്നതാകാം. ഇത് മെഡിക്കൽ എത്തിക്സിന് എതിരാണ് ' ഇതായിരുന്നു വാക്‌സിൻ അനുമതിയെക്കുറിച്ചുള്ള വസ്‌ലിയുടെ പ്രതികരണം. മതിയായ ട്രയലുകൾ നടത്താതെ പരിമിതമായ ഉപയോഗം മറ്റു പല രാജ്യങ്ങളും അനുവദിച്ചിട്ടുണ്ട്. ചൈനയിൽ ഇത്തരത്തിൽ നാല് വാക്സിനുകൾ മിലിറ്ററിക്കാരിൽ പരീക്ഷിച്ചെന്നും റിപ്പോർട്ടുണ്ട്. സിനോഫാം എന്ന ചൈനീസ് വാക്സിൻ സെപ്റ്റംബർ 14 മുതൽ അവിടത്തെ ആരോഗ്യപ്രവർത്തകർ മാത്രം ഉപയോഗിക്കുന്നുണ്ട്.
Join WhatsApp News
I don't care 2020-09-21 00:38:18
I don't care. It is what it is. അപ്പൻ ചാവുന്നതിനു മുൻപ് തന്നെ എടുത്തു നിലത്തു കിടത്തുന്നവർ ആണ് ട്രമ്പൻസ്, അവൻമ്മാർ സുപ്രീം കോർട്ട് ജഡ്‌ജിനെ തിരയുന്ന വെപ്രാളം കണ്ടോ! ആരാണ് ഇപ്പോൾ അമേരിക്കയെ ഭരിക്കുന്നത്, കോൺമാനോ അതോ ചീറ്റോയോ?. ഞാൻ പ്രൊ ഗോഡ് ആണ്, പ്രൊ ലൈഫ് ആണ്, പ്രൊ റഷ്യൻ ആണ്, എന്ത് വേണമെങ്കിലും പറയാം, എങ്ങനെയും എനിക്ക് ജയിക്കണം. അല്ലെങ്കിൽ ഞാൻ ജെയിലിൽ പോകും എൻ്റെ അറ്റോർണി റൂഡിയും മുങ്ങി. അയാൾ ഇപ്പോൾ ഡ്രാക്കുളയെപ്പോലെയാണ് ഇരുട്ടത്തെ പുറത്തുവരു. ഞാൻ വയറസിനെ മാത്രം അല്ല അവഗണിച്ചത്, ഞാൻ ദൂര പ്രദേശങ്ങളിൽ നിന്നും ബസ്സിൽ ആളുകളെ കൊണ്ടുവന്നു റാലി നടത്തി, മാസ്കുകൾ വെക്കുന്നവരെ പരിഹസിച്ചു, സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുന്നതും വിലക്കി, എനിക്ക് അറിയാം ഇതൊക്കെ നിമിത്തം ആയിരങ്ങൾ മരിക്കുമെന്ന്. ഇപ്പോഴും എൻ്റെ ലക്ഷ്യത്തിൽ എത്തിയിട്ടില്ല. കുറഞ്ഞത് 500000 എങ്കിലും തട്ടിപ്പോകും. എനിക്കെന്താ? എനിക്ക് നല്ല മെഡിക്കൽ കെയർ ഉണ്ട്, മരിക്കുന്നവർ കുറെ കറമ്പരും, ഹിസ്പാനിക്കുകളും നേറ്റിവ് അമേരിക്കൻസുമാണ്, അവർക്കു ഇൻഷുറൻസും പണവും ഇല്ല. അവർ എനിക്ക് വോട്ട് ചെയ്യുന്നവരും അല്ല.
ആദ്യത്തെ കണ്മണി 2020-09-21 00:51:33
വാക്സീൻ ആദ്യം ആദ്യത്തെ കണ്മണി ഇവാങ്കക്കു കൊടുക്കുക, അവൾ അല്ലേ പറഞ്ഞത് ആദ്യം അവളെ കുത്തിവെക്കാൻ.
രമേസ് പൊയ്കയില്‍ 2020-09-21 01:42:37
ഒരിക്കൽ ഒരു ഫാർമറുടെ കളപ്പുരക്ക് തീ പിടിച്ചു, ഫയർ ഫൈറ്റേഴ്സ് വന്നു കളപ്പുരയിൽ കുടുങ്ങിയ പന്നിക്കുഞ്ഞുങ്ങളെ രക്ഷിച്ചു. അടുത്ത ക്രിസ്തുമസ്സ് വന്നപ്പോൾ നന്ദി കാണിക്കാൻ ഇ കൃഷിക്കാരൻ പന്നി കുഞ്ഞുങ്ങളെ കൊന്നു സോസേജ് ഉണ്ടാക്കി ഫയർ ഫൈറ്റേഴ്സിനു കൊടുത്തു അതുപോലെയാണ് ട്രംപും ട്രമ്പൻ റിപ്പപ്ലിക്കൻസും. Trump admits he doesn’t care if his supporters live or die. John Iadarola and Francesca Fiorentini break it down on The Damage Report. Follow The Damage Report on Facebook: https://www.facebook.com/TheDamageRep... Help build the Home of the Progressives http://tyt.com/JOIN Subscribe to The Damage Report YouTube channel: https://www.youtube.com/thedamagerepo... Follow The Damage Report on Twitter: https://twitter.com/TheDamageReport Read more here: https://www.mediaite.com/trump/trump-... "President Donald Trump provided a video interview with Las Vegas Review-Journal before a Sunday night political rally his campaign held in Henderson, Nevada. The packed political event has raised reasonable public health concerns as very few attendees appeared to be following the CDC’s social distancing and mask-wearing guidelines, making the crowded indoor event even more dangerous amid the coronavirus pandemic. At one point, reporter Debra J. Saunders confronted President Trump about the risk of contracting the potentially deadly contagion, asking “Aren’t you concerned about Covid though in an enclosed room?” President revealed that he was not concerned, and when pressed, provided a potentially revealing answer. “Because you know why? I’m on a stage, and it’s very far away,” Trump said. “And so I’m not at all concerned.”" #TheDamageReport #JohnIadarola #TheYoungTurks
prof.jose 2020-09-21 01:45:22
നമ്മടെയൊക്കെ വിചാരം നമ്മുടെ ജീവിതവും, ജീവിതസാഹചര്യങ്ങളും അനിവാര്യമാണെന്നും നമ്മടെ കഴിവു കൊണ്ട് നേടിയെടുത്തതാന്നും ഒക്കെയാണ്. അത് അങ്ങനെയല്ല, ഒരു കൂട്ടം ആകസ്മിതകളുടെ ആകെത്തുകയാണ് ജനനം മുതൽ ഇന്നു വരെയുള്ള എല്ലാം എന്നു മനസ്സിലാക്കിയാൽ തീരാവുന്ന കൊഴപ്പങ്ങളെയുള്ളൂ നമ്മളിൽ മിക്കവർക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക