Image

കോവിഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ ക്ഷേത്രത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ നൃത്തം

Published on 21 September, 2020
കോവിഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ ക്ഷേത്രത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ നൃത്തം

കോവിഡ് ഭേദമായ ബി.ജെ.പി എം.എല്‍.എ മധു ശ്രീവാസ്തവ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്. 


വഡോദരയിലെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നിരവധി തവണ വിവാദ പ്രസ്താവനകള്‍കൊണ്ട് വാര്‍ത്തയില്‍ ഇടംപിടിച്ച വ്യക്തിയാണ് ഗുജറാത്തിലെ എം.എല്‍.എയായ മധു ശ്രീവാസ്തവ്. കോവിഡ് ബാധിതനായിരുന്ന മധു ശ്രീവാസ്തവ് കഴിഞ്ഞ ദിവസമാണ് നെഗറ്റീവായത്.


കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള എംഎല്‍എയുടെ നൃത്തവും ഇപ്പോള്‍ വിവാദമായിരിക്കുയാണ്. ക്ഷേത്രത്തില്‍ നിന്ന് കേള്‍ക്കുന്ന ഭജന്‍റെ താളത്തിനൊത്താണ് മധു ശ്രീവാസ്തവ് നൃത്തം ചെയ്യുന്നത്. അനുനായികള്‍ അദ്ദേഹത്തെ നൃത്തം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.


പുറത്തുവന്ന വീഡിയോ എം.എല്‍.എ നിഷേധിച്ചിട്ടില്ല. വീഡിയോ ശരിയാണെന്നും എല്ലാ ശനിയാഴ്ചയും താനിത് ചെയ്യാറുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക