Image

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

Published on 21 September, 2020
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാവരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയത്തിന് സമീപം ഒബ്‌സര്‍വേറ്ററി ഹില്‍സിലാണ് അനാവരണം ചെയ്തത്.


താത്കാലിക ഗ്ലാസ് മേല്‍ക്കൂരയോടെയാണ് അനാവരണം. സ്ഥിരം മണ്ഡപം പിന്നീട് .പ്രതിമ അനാവരണ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ചെമ്ബില്‍ തീര്‍ത്ത ഫലകം പത്തടി പൊക്കമുള്ള പീഠത്തില്‍ ഉറപ്പിച്ചു. ഉദ്‌ഘാടന ചടങ്ങിമായി പ്രത്യേക പന്തലും ഇരിപ്പിടങ്ങളും ഒരുക്കി. 


പീഠത്തിന് പിറകിലായി ഘടിപ്പിച്ച രണ്ട് ഇരുമ്ബ് തൂണിലാണ് താത്കാലികമായി ഗ്ലാസ് മേല്‍ക്കൂര സ്ഥാപിച്ചിട്ടുള്ളത്. ഉദ്യാനത്തിനുള്ള 20 സെന്റ് സ്ഥലം ഉള്‍പ്പടെ പ്രത്യേകം വേര്‍തിരിച്ച്‌ ഒരുക്കിയിട്ടുണ്ട്.


ചടങ്ങില്‍ മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷനും,മന്ത്രി കടകംപള്ളി സരേന്ദ്രന്‍ മുഖ്യാതിഥിയുമായി. ഡോ. ശശി തരൂര്‍ എം.പി, മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍ വി. കെ. പ്രശാന്ത് , ഒ. രാജഗോപാല്‍, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ലളിതകലാ അക്കാഡമി ചെയര്‍മാന്‍ നേമം പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. ശില്പി ഉണ്ണി കാനായിയെ ആദരിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും , ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍ നായര്‍ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക