Image

ലോകത്തിലേറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ അടല്‍ തുരങ്കം സെപ്റ്റംബര്‍ അവസാനത്തോടെ രാജ്യത്തിന് സമര്‍പ്പിക്കും

Published on 21 September, 2020
ലോകത്തിലേറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ അടല്‍ തുരങ്കം  സെപ്റ്റംബര്‍ അവസാനത്തോടെ  രാജ്യത്തിന് സമര്‍പ്പിക്കും

ഷിംല: ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൈര്‍ഘ്യമേറിയ തുരങ്കപാത ഉദ്ഘാടനത്തിന് തയ്യാറായി. ഹിമാചല്‍ പ്രദേശിലെ റോഹ്തങ്ങ് ചുരത്തില്‍ നിര്‍മിച്ച അടല്‍ തുരങ്കപാതയാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനൊരുങ്ങുന്നത്. 


ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍ സ്പിതിയാണ് തുരങ്കപാത നിര്‍മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടല്‍ തുരങ്കപാത രാജ്യത്തിന് സമര്‍പ്പിക്കും.


മണാലി- ലേ യാത്രാ ദൂരം 46 കിലോമീറ്ററായി ചുരുക്കുന്ന ഈ പാത ഉപയോഗിക്കുന്നതോടെ യാത്രാ സമയം ഏഴ് മണിക്കൂര്‍ ലാഭിക്കാനും കഴിയും. മഞ്ഞുവീഴ്ചമൂലം വര്‍ഷത്തില്‍ ആറുമാസത്തോളം തന്ത്രപ്രധാനമായ മേഖലകള്‍ ഒറ്റപ്പെട്ടുപോകുന്ന പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിനാല്‍ സൈന്യത്തിന് നിര്‍ണായക കരുത്ത് നല്‍കുന്നതാണ് ഈ പാത.


സമൂദ്രനിരപ്പില്‍ നിന്ന് ഏകദേശം 10,000 അടി ഉയരത്തിലണ് ഈ തുരങ്കപാത .


 അടല്‍ തുരങ്കത്തിലെ ഓരോ 150 മീറ്ററിലും ടെലിഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ 60 മീറ്ററിലും ഫയര്‍ ഹൈഡ്രന്റുകള്‍,ഒരോ 500 മീറ്ററുകളും ഇടവിട്ട് എമര്‍ജന്‍സി എക്‌സിറ്റ് പാതകളും തയ്യാറാക്കിയിട്ടുണ്ട്.


ഇതിന് പുറമെ ദൈര്‍ഘ്യമേറിയ തുരങ്കമായതിനാല്‍ ഓരോകിലോമീറ്റര്‍ ഇടവിട്ട് ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങളുമുണ്ട്. 250 മീറ്ററുകള്‍ ഇടവിട്ട് സിസിടിവി ക്യാമറകളും അത്യാഹിതങ്ങള്‍ അറിയാന്‍ മറ്റ് സംവിധാനങ്ങളുമുണ്ട്. 


3500 കോടി രൂപയാണ് അടല്‍ തുരങ്കപാതയിക്കായി ചെലവായത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക