Image

സല്‍മാന്‍ ഖാനും കരണ്‍ ജോഹറിനും നോട്ടീസ്

Published on 21 September, 2020
സല്‍മാന്‍ ഖാനും കരണ്‍ ജോഹറിനും നോട്ടീസ്

മുംബയ്: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവര്‍ ഉള്‍പ്പെടെ ബോളിവുഡിലെ എട്ട് പ്രമുഖരോട്, ഒക്ടോബര്‍ 7ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിഹാര്‍ മുസാഫര്‍പുര്‍ കോടതി നോട്ടീസ് അയച്ചു.

സംവിധായകരായ ആദിത്യ ചോപ്ര, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍, നിര്‍മാതാക്കളായ സാജിദ് നാദിയാവാല, ഭൂഷണ്‍ കുമാര്‍, ദിനേഷ് വിജന്‍ എന്നിവരാണ് മറ്റുള്ളവര്‍. ബോളിവുഡിലെ സ്വജന പക്ഷപാതവും ഇതര സംസ്ഥാനക്കാരോടുള്ള വിവേചനവുമാണ് സുശാന്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന് അഭിഭാഷകന്‍ സുധീര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക