Image

ദേശീയപാതയില്‍ പന്നികളുമായി വന്ന മിനി ലോറി മറിഞ്ഞു; 30 പന്നികള്‍ ചാടിപ്പോയി

Published on 21 September, 2020
ദേശീയപാതയില്‍ പന്നികളുമായി വന്ന മിനി ലോറി മറിഞ്ഞു; 30 പന്നികള്‍ ചാടിപ്പോയി

തൃശൂര്‍: പുതുക്കാട് പോലീസ് സ്റ്റേഷന് സമീപം വാഹനാപകടം. പന്നികളുമായി പോകുകയായിരുന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇതോടെ ലോറിയില്‍ നിന്നും 30 പന്നികള്‍ ചാടിപ്പോയി.


സേലത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് പന്നികളെ കൊണ്ടുപോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ലോറി മറിഞ്ഞത്. ലോറിയില്‍ 36 പന്നികളാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം ലോറിയില്‍ നിന്ന് ചാടിയ ശേഷം ദേശീയപാതയിലൂടെ ഓടുകയായിരുന്നു.


ലോറി ജീവനക്കാര്‍ 6 പന്നികളെ പിടികൂടിയെങ്കിലും ബാക്കിയുള്ള 30 പന്നികള്‍ ദേശീയപാതയ്ക്ക് സമീപമുള്ള പാടത്തേക്കും പറമ്ബുകളിലേക്കും ഓടിപ്പോയി. ഞായറാഴ്ച രാവിലെയും ഇവക്കായുള്ള തെരച്ചില്‍ നടന്നിരുന്നു. ഇതിനിടെ പന്നികള്‍ കൂട്ടമായി ഓടുന്നതിനിടെ ബൈക്കില്‍ ഇടിച്ച്‌ യാത്രക്കാരന് നിസാര പരിക്കേറ്റു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക