Image

കാര്‍ഷിക ബില്‍ പ്രതിഷേധം: കെ.കെ രാഗേഷും എളമരം കരീമും അടക്കം എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 21 September, 2020
കാര്‍ഷിക ബില്‍ പ്രതിഷേധം: കെ.കെ രാഗേഷും എളമരം കരീമും അടക്കം എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെ രാജ്യസഭയില്‍ നിന്ന് പുറത്താക്കി. 


ബിജെപി എംപിമാര്‍ നല്‍കിയ പരാതിയില്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റേതാണ് നടപടി. പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ സസ്‌പെന്‍ഷനായുള്ള പ്രമേയം അവതരിപ്പിച്ചു.


ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.


ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.


രാജ്യസഭയില്‍ ശബ്‌ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. വോട്ടെടുപ്പിനിടെ സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ എംപിമാര്‍ ബില്‍ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്റെ മുന്‍പില്‍ കയറിനിന്നു. സഭയുടെ നിയമപുസ്‌തകം ഡപ്യൂട്ടി ചെയര്‍മാന്റെ മുന്‍പില്‍ ഉയര്‍ത്തിപിടിച്ചു.


പ്രതിപക്ഷ അംഗങ്ങള്‍ സഭാ അധ്യക്ഷന്റെ സമീപത്തേക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ചു പാഞ്ഞടുത്തു. പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുകയും മെെക്ക് തട്ടിമാറ്റുകയും ചെയ്‌തു. സഭയില്‍ ചെറിയ തോതില്‍ കയ്യാങ്കളിയും ഉണ്ടായി.

രാജ്യമെമ്ബാടും കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. അതിനിടയിലാണ് ഏറെ ചര്‍ച്ചയായ ബില്‍ രാജ്യസഭയില്‍ പാസാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക