Image

മലങ്കര സഭാതര്‍ക്ക പരിഹാരം: മുഖ്യമന്ത്രി പിണറായി വിജയനുമായി യാക്കോബായ സഭ ചര്‍ച്ച നടത്തി

ബിജു വെണ്ണിക്കുളം Published on 21 September, 2020
മലങ്കര സഭാതര്‍ക്ക പരിഹാരം: മുഖ്യമന്ത്രി പിണറായി വിജയനുമായി യാക്കോബായ സഭ ചര്‍ച്ച നടത്തി
തിരുവനന്തപുര: മലങ്കര സഭാതര്‍ക്കം സംബന്ധിച്ച് പരിശുദ്ധ യാക്കോബായ സുറിയാനി  സഭ  മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി ചര്‍ച്ച നടത്തി....... . തിരുവനന്തപുരത്ത് വെച്ച് ഇരു വിഭാഗങ്ങളുമായി വെവ്വേറെയായാണ് ചര്‍ച്ചകള്‍ നടക്കുക. യാക്കോബായ സുറിയാനി സഭയുമായി രാവിലെ  നടന്ന  ചര്‍ച്ചയില്‍ പരിശുദ്ധ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പോലീത്തന്‍മാരായ ഡോ. മോര്‍ തീമോത്തിയോസ് തോമസ് (എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി), ഡോ. മോര്‍ തെയോഫിലോസ് കുര്യാക്കോസ് (വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത & മീഡിയ സെല്‍ ചെയര്‍മാന്‍), ഡോ. മോര്‍ കൂറീലോസ് ഗീവര്‍ഗീസ് (നിരണം ഭദ്രാസനാധിപന്‍) ,  സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ. ഏലിയാസ്,  വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, സഭാ അത്മായ ട്രസ്റ്റി കമാണ്ടര്‍ ഷാജി ചുണ്ടയില്‍,  എന്നിവര്‍ പങ്കെടുത്തു
മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കായുള്ള ബഹു. കേരള ഗവണ്‍മെന്റിന്റെ ഉദ്യമത്തെ യാക്കോബായ സുറിയാനി സഭ സ്വാഗതം ചെയ്തിരുന്നു. 
Join WhatsApp News
Jacob 2020-09-21 09:33:37
മലങ്കര സഭയിൽ തർക്കം ഇല്ല. ഇതിൽ പറയുന്ന യാക്കോബായ സഭ എന്നൊരു സഭ ഇന്ന് നിലവിൽ ഇല്ല. പുത്തൻ കുരിശു ബാവ എന്ന് അറിയപ്പെടുന്ന വ്യക്തിയും അവരുടെ പ്രൈവറ്റ് ട്രസ്റ്റും സഭ അല്ല. വർഷങ്ങൾ ആയി ഇ മാഫിയ കൾട്ട് കാർക്ക് കണക്കും ഇല്ല. കിട്ടുന്നതൊക്കെ അവരുടെ പോക്കറ്റിൽ പോകും. ഇതൊക്കെ അറിയാതെ കുറെ പാവം വിശ്വസികൾ ഇവരുടെ പുറകെ വെറുതെ സമയം കളയുന്നു. നിരണം ഭദ്രാസന അധിപൻ എൻ്റെ കസിൻ ആണ്, ഞങ്ങളുടെ പിതാക്കൻമ്മാർ ഉണ്ടാക്കിയ നാലുന്നാക്കൽ ആദായിസ് പള്ളി പാത്രിയർക്കീസ് വിഭാഗം ബലാൽക്കാരം നടത്തി കൈയേറി. എൻ്റെ പിതാക്കൻമ്മാരുടെ ശവ കുടിരങ്ങളുടെ മുകളിൽ അവർ തെങ്ങും വെച്ച്. ആദ്യം ഞങ്ങളുടെ പള്ളി തിരികെ തരിക. സുപ്രീം കോടതിയുടെ വിധിയുടെ മേൽ പിണറായിക്കു എന്ത് അധികാരം?. ഭരണ ഘടന അനുസരിച്ചു, കണക്കുകളും പാസാക്കി ജനാധിപത്യ പരമായി അനുദിനം വളരുന്ന ഒരു സഭയാണ് മലങ്കര ഓർത്തഡോക്സ് സഭ. ചർച് ആക്ട് വരുന്നത്തിനു വളരെ കാലം മുൻപ് തന്നെ അവയിൽ പറയുന്നവ നടപ്പിൽ ആക്കിയ സഭ ആണ് മാർത്തോമ്മ ശ്ലീഹ സ്ഥാപിച്ച ഇ സഭ. പുത്തന്കുരിശുകാരിൽ വിദ്യാഭ്യാസം ഉള്ള പുരോഹിതരും, മേല്പട്ടക്കാരും വിരലിൽ എണ്ണാൻ മാത്രമേയുള്ളു. അവരെ ചുമക്കേണ്ട ഗതികേട് ഓർത്തഡോക്സ്സ്കാർക്ക് ഇല്ല. ഇ ചുവന്ന കുപ്പായക്കാരെയും പണം കൊടുത്തു പട്ടം വാങ്ങിയ പട്ടക്കാരെയും പിണറായിയുടെ പാർട്ടിയിൽ ചേർക്കുക. പ്രശ്നവും തീരും. - ജേക്കബ്
Philip 2020-09-21 14:24:19
എന്തായാലും തെങ്ങു വച്ചതു നന്നായി ജേക്കബ്.. തേങ്ങാ എങ്കിലും കിട്ടുമല്ലോ... ഒരു സംശയം . ഞാൻ ഈ സഭയിൽ ജനിച്ചതാണ് .ഇന്നും സഭ മാറിയിട്ടൊന്നും ഇല്ല . പക്ഷെ ഇന്ന് സഭയിൽ എത്ര കൃസ്ത്യാനികൾ ഉണ്ട് എന്നറിയാൻ പാടില്ല. ഈ ചുവന്ന ഉടുപ്പിട്ട രണ്ടുകൂട്ടരും കൃസ്ത്യാനികൾ ആണോ ? എന്തായാലും കെട്ടിയ പള്ളികളിൽ ഒന്നും ആളില്ല എന്ന് ഓർത്തോഡോസ്റ്റ്കാരും പറയുന്നു. ഞങ്ങളുടെ അധ്വാനഫലം വെറുതെ കണ്ണീരോടെ തരുന്നു എന്ന് ജേക്കബായക്കാരും പറയുന്നു.. എന്തായാലും കഷ്ടം തന്നെ.. ഇതിൽ ഭേദം ഒരു പാത്രവും എടുത്തു തെണ്ടുവാൻ പോകുകയായിരുന്നു.. ഇപ്പോൾ കർത്താവ് വന്നാൽ ഈ രണ്ടുകൂട്ടരും കൂടി വീണ്ടും ക്രൂശിക്കും...
Vayanakkaran 2020-09-21 15:46:05
സുപ്രീം കോടതി ആത്യന്തികമായി പ്രശ്നം തീർത്തുകൊണ്ടു വിധി പ്രഖ്യാപിച്ചു. ചർച്ചകളിൽ കൂടി ഫലം കാണാതായപ്പോൾ കോടതി തീരുമാനിക്കട്ടെ എന്നു പറഞ്ഞു പാത്രിയർക്കീസ് വിഭാഗമാണ് ഹർജി നൽകിയത്. അതിൽ വിധി വന്നപ്പോൾ അത് അവർക്കെതിരായി. അപ്പോൾ അത് അംഗീകരിക്കില്ല എന്നു പറയുന്നതിൽ എന്തു ന്യായമാണ്? ഇപ്പോൾ മുഖ്യമന്ത്രിയുമായുള്ള ചർച്ചകളിൽ ഹിതപരിശോധന വേണമെന്നാണ് പറയുന്നത്. എങ്കിൽപിന്നെയെന്തിനാണ് കോടതിയിൽ പോയത്? ഹിതപരിശോധന മുഖ്യമന്ത്രി അംഗീകരിക്കുന്നുവെങ്കിൽ കാശ്മീരിലും മലബാർ പ്രത്യേക സംസ്ഥാനം വേണമെന്ന് പറയുന്ന മലപ്പുറത്തും ഹിതപരിശോധന നടത്തേണ്ടി വരും. അതിനു തയ്യാറാകുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക