Image

ഫോമാ ഇലക്ഷൻ സമയം - ശക്തമായ പ്രതിഷേധം അലയടിക്കുന്നു

Published on 21 September, 2020
ഫോമാ ഇലക്ഷൻ സമയം - ശക്തമായ പ്രതിഷേധം അലയടിക്കുന്നു
ഫോമാ ഓൺലൈൻ ഇലക്ഷൻ സമയം 11 മുതൽ 3 വരെ മാത്രമാക്കാൻ നടക്കുന്ന ശ്രമത്തിനെതിരെ ഡെലിഗേറ്റസിന്റെയും , അംഗസംഘടനകളുടെയും ശക്തമായ പ്രതിഷേധം. പ്രവർത്തി ദിവസം നടക്കുന്ന ഇലെക്ഷനിൽ , നാലിലധികം ടൈം സോണുകളുള്ള നോർത്ത് അമേരിക്കയിൽ , നാലു മണിക്കൂറായി ചുരുക്കി അവസാന ആഴ്ച്ച വരെ വിവരം പുറത്തു വിടാതിരിക്കുന്നതു ഡെലിഗേറ്റസുകൾ എല്ലാവരും വോട്ട് ചെയ്യുന്നത് തടസപ്പെടുത്താനാണെന്നാണ് കരുതുന്നത്.
ഭൂരിപക്ഷം ഡെലിഗേറ്റസുകളും വർക്ക്‌ ചെയ്യുന്ന സാഹചര്യത്തിൽ , മിക്കയിടത്തും ഇമെയിലും ഫോണും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇതൊരു വലിയ പ്രശ്നമാണ് !!!

കൺവെൻഷനുകളിൽ എല്ലാവരും ഒരു സ്ഥലത്തു താമസിക്കുമ്പോൾ പോലും എട്ടു മണിക്കൂറിൽ കുറയാതെ പത്തു മണിക്കൂർ വരെയാണ് സാധാരണ വോട്ടിംഗ് സമയം. പിന്നെയെന്തിനാണ് ചിലർ ഇങ്ങനെയൊക്കെ ശ്രമിക്കുന്നത്?

അംഗ സംഘടനകൾ ശരിയായി നൽകിയ ഇമെയിലുകൾ പോലും ഇലെക്ഷൻ കമ്മീഷന്  നൽകിയ ലിസ്റ്റിൽ തെറ്റായി നൽകിയോ ??

ഇലക്ഷൻ സമയം എട്ടോ പത്തോ മണിക്കൂർ ആയിരുന്നാൽ ആർക്കു എന്ത് നഷ്‍ടം ?
ഇലെക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഫോമാ ഭാരവാഹികൾ സ്വന്തം നിലയിൽ  എക്സിക്യൂട്ടിവ് കമ്മിറ്റി കൂടി തീരുമാനിക്കാതെ  ഇടപെടാൻ ശ്രമിക്കുന്നുണ്ടോ ?? എന്തിനു വേണ്ടി ??

ഇലെക്ഷൻ കമ്മിറ്റിയിലെ ഒരു മെമ്പർ ആരുടെയെങ്കിലും ചട്ടുകമായി പ്രവർത്തിക്കാൻ ശ്രമിക്കുന്നുണ്ടോ ??

ചോദ്യങ്ങൾ നിരവധിയാണ്. ഇതിനെല്ലാം ഉപരിയാണ് , ഒരു സ്‌ഥാനാർത്ഥിയുടെ ബന്ധുവായ ഒരു രാഷ്ട്രീയ പാർട്ടി  നേതാവ് , അമേരിക്കൻ മലയാളികളുടെ വിലകളയുന്ന രീതിയിൽ എതിരാളികളെ പറ്റി വർഗീയതയും , ഇല്ലാത്തതും  പറഞ്ഞു വോട്ട് പിടിക്കാൻ നോക്കുന്നത്..
സാക്ഷര കേരളമേ മാപ്പ് !!!!
ന്യായമായും, സത്യസന്ധമായും ഇലെക്ഷൻ നടത്തി പുതിയ ഭരണസമിതിക്കു കൈമാറുക, അല്ലാതെ നാണം കെട്ടവരായി പടിയിറങ്ങാതിരിക്കുക.. ഇതു വരെ ചെയ്ത നല്ല കാര്യങ്ങളുടെ വില കളയാതിരിക്കുക..   


Join WhatsApp News
ഫോമൻ 2020-09-21 15:44:09
തോൽവി സാധ്യത ഉള്ളവർ പോളിങ് കുറയ്‌ക്കാൻ കുതന്ത്രങ്ങൾ മെനയുന്നു
Foma Voter 2020-09-21 17:57:01
3 hour time is not sufficient for voting. At least voting must be open for 6 hours for various practical reasons. The resuts should be announced and published same day possibly with in 4 hours. Even in US elections, with millions of voters they publish the results in one hour. After all for foma why they want 1 week to announce the result? That means the election commission has other ajenda, some thing, some planning, some "thirimri" they are planning. The resutls must be published without delay, in hours, otherwise we will go to court. Afterall this fomaa election is not even equal to kerala panchayat ward election. Otherwise we need efficient election commission. So many things has to be sorted out. Make it efficient and do it as quickly as possible within a short span of time. OK thank you
Keerikadan jose 2020-09-21 19:35:18
secretary is playing double game
ഫോമന്റെ ചേട്ടൻ 2020-09-22 05:19:00
ജനറൽ ബോഡിയിൽ തീരുമാനിച്ചുറച്ച കാര്യങ്ങൾ മാറ്റുവാൻ, പ്രതിഷേധം ശക്തമാക്കിയിട്ടു എന്ത് കാര്യം. വൈകിട്ട് കൂട്ടം കൂടിയിരുന്നു കള്ളടിക്കണം, കൂക്കൂ വിളിക്കണം, അതിന്റെയിടയിൽ പൂസ് ആകുന്നവന്റെ വോട്ട്‌ ഒതുക്കത്തിൽ ചെയ്യണം. പരട്ടകൾ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക