Image

കര്‍ണാടകയില്‍ 7339 പുതിയ കോവിഡ് 19 കേസുകള്‍, ആന്ധ്രയില്‍ 6235, തമിഴ്നാട്ടില്‍ 5344

Published on 21 September, 2020
കര്‍ണാടകയില്‍ 7339 പുതിയ കോവിഡ് 19 കേസുകള്‍, ആന്ധ്രയില്‍ 6235, തമിഴ്നാട്ടില്‍ 5344



ബെംഗളുരു/ ആന്ധ്ര/ ചെന്നൈ : കര്‍ണാടകയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 7,339 പുതിയ കോവിഡ് 19 കേസുകള്‍. 9925 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 122 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. സംസ്ഥാനത്ത് 5,26,876 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇവരില്‍ 4,23,377 പേര്‍ രോഗമുക്തരായി. ആകെ മരണം 8,145 ആണ്. നിലവില്‍ 95,335 പേര്‍ ചികിത്സയിലാണ്.  

അതേസമയം ഒരുഘട്ടത്തില്‍ പതിനായിരത്തിലധികം കോവിഡ് കേസുകള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്തിരുന്ന ആന്ധ്രയില്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങി. ഇന്ന് 6,235 കോവിഡ് കേസുകളാണ് ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,31,749 ആയി ഉയര്‍ന്നു. ആന്ധ്രയില്‍ 5410 പേരാണ് കോവിഡ് മൂലം മരിച്ചത്. 74,518 പേര്‍ ചികിത്സയിലാണ്. 

തമിഴ്നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5344 പുതിയ കേസുകളാണ്. 5492 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 60 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ കോവിഡ് കേസുകളുടെ എണ്ണം 5,47,337 ആയി ഉയര്‍ന്നു. 4,91,971 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 8,871 പേരാണ് തമിഴ്നാട്ടില്‍ മരണത്തിന് കീഴടങ്ങിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക