Image

കാര്‍ഷിക ബില്ലുകളുടെ പ്രയോജനം കോര്‍പ്പറേറ്റുകള്‍ക്ക് - എ.കെ ആന്റണി

Published on 21 September, 2020
കാര്‍ഷിക ബില്ലുകളുടെ പ്രയോജനം കോര്‍പ്പറേറ്റുകള്‍ക്ക് - എ.കെ ആന്റണി


ന്യൂഡല്‍ഹി: രാജ്യത്തെ കോടാനുകോടി കര്‍ഷകരുടെ നാശത്തിന് പുതിയ കാര്‍ഷിക ബില്ലുകള്‍ വഴി തെളിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. കര്‍ഷകരുടെ താല്പര്യങ്ങള്‍ ബലികഴിച്ച് കോര്‍പറേറ്റുകളെ മാത്രം സഹായിക്കുന്ന ഒരു നിയമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഈ നിയമത്തില്‍ എന്‍.എഫ്.ടി.യെ കുറിച്ച് പറയുന്നില്ല. മണ്ഡികള്‍ നിര്‍ത്തലാക്കുന്നതോടെ കര്‍ഷകര്‍ക്ക് അവരുടെ സാധനങ്ങള്‍ വിറ്റഴിക്കാന്‍ 
സ്ഥലമില്ല. കോര്‍പറേറ്റുകള്‍ പറഞ്ഞുവിടുന്ന ഏജന്റുമാര്‍ പറയുന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കേണ്ടതായി വരും. 

കര്‍ഷകര്‍ക്ക് മാത്രമല്ല പട്ടികജാതി - പട്ടിക വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഇത് അപകടമാണ്. മണ്ഡികളില്‍ ജോലി ചെയ്തിരുന്ന ലക്ഷോപലക്ഷം പാവപ്പെട്ടവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ക്രമേണ റേഷന്‍ സമ്പ്രദായം ഇല്ലാതാകും. ബില്ലുകളുടെ പ്രയോജനം ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും വിദേശ കോര്‍പറേറ്റുകള്‍ക്കും മാത്രമാണ് 

നിയമം പാസ്സാക്കിയത് ഭരണാഘടനാ വിരുദ്ധമായ രീതിയിലാണ്. എല്ലാ കീഴ്വഴക്കങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടാണ് ഈ നിയമം പാസ്സാക്കിയിരിക്കുന്നത്. കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സന്ധിയില്ലാത്ത സമരം നടത്തുമെന്നും എ.കെ.ആന്റണി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക