Image

മതഗ്രന്ഥം ഇറക്കുമതി ചെയ്ത കേസില്‍ കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും

Published on 21 September, 2020
മതഗ്രന്ഥം ഇറക്കുമതി ചെയ്ത കേസില്‍ കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും


തിരുവനന്തപുരം: മതഗ്രന്ഥം ഇറക്കുമതി ചെയ്ത കേസില്‍ കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ കസ്റ്റംസ് മന്ത്രി കെ.ടി. ജലീലിനെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്. എയര്‍ കാര്‍ഗോ വിഭാഗത്തില്‍ നിന്ന് കോണ്‍സുലേറ്റിലേക്ക് പാഴ്സല്‍ കൊണ്ടുപോയ ജീവനക്കാരില്‍ നിന്ന് കസ്റ്റംസ് മൊഴി എടുത്തിരുന്നു.
തിരുവനന്തപുരത്ത് നിന്ന് മതഗ്രന്ഥങ്ങള്‍ സിആപ്റ്റിന്റെ വാഹനത്തിലാണ് കൊണ്ടുപോയത്. അതിനാല്‍ തന്നെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഈന്തപ്പഴങ്ങള്‍ കൊണ്ടുവന്നതിലും കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തേക്കും. 
നയതന്ത്ര പരിരക്ഷയോടെ ഇറക്കുമതി ചെയ്തത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ ആവശ്യത്തിന് മാത്രമായുള്ളതാണ്. പുറത്തേക്ക് കൈമാറിയാല്‍ നയതന്ത്ര പരിരക്ഷ ഇല്ലാതാകും. നയതന്ത്ര പരിരക്ഷയോടെ വന്ന വസ്തുക്കള്‍ എവിടേക്ക് പോയി എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക