Image

ലാലി ജേക്കബിന്റെ സംസ്‌കാരം ജൂണ്‍ ഒന്‍പതിന്‌ ചെന്നിത്തലയില്‍

Published on 06 June, 2012
ലാലി ജേക്കബിന്റെ സംസ്‌കാരം ജൂണ്‍ ഒന്‍പതിന്‌ ചെന്നിത്തലയില്‍
ലണ്‌ടന്‍: മേയ്‌ 25ന്‌ നോര്‍ത്ത്‌ യോര്‍ക്ക്‌ഷെയറില്‍ ഹാരോഗേറ്റില്‍ നിര്യാതയായ ലാലി ജേക്കബ്‌ (52) മുളമൂട്ടിലിന്റെ സംസ്‌കാരം ജൂണ്‍ ഒന്‍പത്‌ (ശനി) വൈകുന്നേരം അഞ്ചിന്‌ ചെന്നിത്തല സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടക്കും. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ മാഞ്ചെസ്റ്ററില്‍ നിന്നുള്ള എമിരേറ്റ്‌സ്‌ വിമാനത്തില്‍ മൃതദേഹം നാട്ടിലേയ്‌ക്ക്‌ കൊണ്‌ടുപോകും.

ഭര്‍ത്താവ്‌ ജേക്കബ്‌ മുളമൂട്ടിലും മക്കളായ ജിയാന്‍ ജേക്കബ്‌, ലിയാന്‍ ജേക്കബ്‌, ജീവന്‍ ജേക്കബ്‌ എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്‌ട്‌. കഴിഞ്ഞ പത്തുവര്‍ഷമായി ലാലിയും കുടുംബവും ഹാരോഗേറ്റില്‍ താമസിച്ചു വരുകയായിരുന്നു.

ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മുതല്‍ മൃതദേഹം ചെന്നിത്തല മുളമൂട്ടില്‍ ഭവനത്തില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കുന്നതും അതിനുശേഷം പള്ളിയിലേയ്‌ക്ക്‌ കൊണ്‌ട്‌ പോകുന്നതുമാണ്‌. തിരുമേനിമാരും വന്ദ്യ വൈദികരും ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതാണ്‌.

പരേത കുലശേഖരം ബീനാസില്‍ പരേതനായ നൈനാച്ചന്റെയും അമ്മിണിയുടെയും മകളാണ്‌. ബാബു, രാജന്‍ മോഹന്‍, ബീന എന്നിവര്‍ സഹോദരങ്ങളാണ്‌.
ലാലി ജേക്കബിന്റെ സംസ്‌കാരം ജൂണ്‍ ഒന്‍പതിന്‌ ചെന്നിത്തലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക