Image

ഇതും കൂടി (കവിത: റോസ് മേരി )

Published on 22 September, 2020
ഇതും കൂടി (കവിത: റോസ് മേരി )
ജീവിച്ചിരിക്കുന്നവരെക്കാൾ
എനിക്ക് മമത
മൺമറഞ്ഞവരോടാണ്
സായാഹ്നങ്ങളിൽ
പുരുഷാരത്തോടൊപ്പമിരുന്ന്
കടൽത്തിരകളുടെ സീൽക്കാരം
കേൾക്കുന്നതിനെക്കാൾ
സെമിത്തേരി വൃക്ഷങ്ങളുടെ
ചുവട്ടിലിരുന്ന്
ആത്മാക്കളുടെ
ഗൂഢഭാഷണങ്ങൾക്കു
കാതോർക്കുവാനാണ്
എനിക്കിഷ്ടം

അപരാധങ്ങളുടെ
പട്ടികയിൽ
ഇതും കൂടി ചേർത്തു കൊൾക -
'മൃതരെച്ചുംബിക്കുന്നവൾ'
ശവകുടീരങ്ങ -
ളിലലയുന്നവൾ 
ഇരവുകൾതോറും
ഉറങ്ങാതിരിപ്പവൾ 
തനിയെ നടപ്പവൾ 
ഭ്രാന്തി
രാത്രീഞ്ചരിയവൾ !

                       (സമാഹാരം : വേനലിൽ ഒരു പുഴ )
Join WhatsApp News
RAJU THOMAS 2020-09-22 20:32:12
Revolting! What is here except the brashness in parading the somber predilections of a sorry soul? Beware of such, though they come in the muse's garb!
vayankaran 2020-09-23 01:53:08
എഴുത്തുകാർ പടങ്ങൾ ഒഴിവാക്കുന്നത് നല്ലത്.നിർബന്ധമാണെങ്കിൽ ചെറുപ്പകാലത്തെ കൊടുക്കുക. നമുക്കിപ്പോൾ ശശി തരൂരിനെ പോലെയുള്ളവർ പ്രത്യക്ഷപ്പെടുമ്പോൾ ആ നിലവാരം പുലർത്തണമല്ലോ?
Antony Thekkek 2020-09-23 03:01:09
Thoughtful poem .
ചന്തിക്കുന്നവൻ 2020-09-23 03:17:29
തനിക്ക് പടം ഇല്ലെന്ന് വച്ച് പടമുള്ളവർ പ്രസിദ്ധികരിക്കട്ടെടോ . വായിച്ചു വായിച്ചു ഇങ്ങനെ തലതിരിഞ്ഞുപോയതെങ്ങനെയാണ് 'രാക്കാനയവാ '
vayankaran 2020-09-23 13:14:12
എടോ ചിന്തിക്കുന്നവനെ എഴുത്തുകാർ ബീഭത്സ ഭാവങ്ങൾ ഉള്ള പടങ്ങൾ കൊടുക്കരുതെന്നാണ് ഉദ്ദേശിച്ചത്. അങ്ങനെ എഴുതിയില്ല സത്യം. .പക്ഷെ സൗമ്യമായി പറഞ്ഞിരുന്നല്ലോ ചെറുപ്പകാലത്തെ പടം കൊടുക്കു വെന്നു. ശ്രദ്ധിച്ചില്ല അല്ലെ. താങ്കൾ വായിക്കാത്തതുകൊണ്ടാണോ തല തിരിഞ്ഞുപോയത്. ആരാണ് എഴുതുന്നത് എന്നറിഞ്ഞിട്ടു ഇങ്ങനെ രൂക്ഷമായി എഴുതരുതായിരുന്നു പൊന്നു സുഹൃത്തെ. എന്താണ് രാക്കാനായവാ ....
വിദ്യാധരൻ 2020-09-23 11:30:10
ഞാൻ ജീവിച്ചിരുന്നപ്പോൾ നീ എന്നെ സ്നേഹിച്ചില്ല ഇന്ന് ഈ ശ്‌മശാനത്തിൽ വന്നിരുന്ന് വിലപിക്കുന്നുവോ ? നിന്നെ കുറിച്ച് ചിന്തിക്കുവാൻ ആർക്ക് എവിടെ സമയം ? നീ തിരിച്ചു പോകുക നിന്റ പട്ടണത്തിലേക്ക് . അവിടയുള്ളവരോട് നിന്റ കുറ്റബോധത്തിന്റ കഥ പറയുക . -വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക