Image

പാലാരിവട്ടം പാലത്തിന്റെ മേല്‍നോട്ടച്ചുമതല ഇ.ശ്രീധരന് നല്‍കും

Published on 22 September, 2020
പാലാരിവട്ടം പാലത്തിന്റെ മേല്‍നോട്ടച്ചുമതല ഇ.ശ്രീധരന് നല്‍കും

കൊച്ചി : പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന്റെ മേല്‍നോട്ടച്ചുമതല ഇ. ശ്രീധരന് നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.


 ഒമ്ബത് മാസത്തിനകം പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രിയും താനും ഇന്ന് തന്നെ ഇ. ശ്രീധരനോട് ഇതേ പറ്റി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കാലതാമസം കാരണം മൂന്ന് മാസം മുമ്ബാണ് ഇ. ശ്രീധരന്‍ പദ്ധതിയില്‍ നിന്നും പിന്മാറിയത്.


പാലം പൊളിച്ച്‌ പണിയുന്നതിന്, നിര്‍മാണ കമ്ബനിയായ ആര്‍.ഡി.എസ് പ്രോജക്‌ട് ലിമിറ്റഡും പാലം നിര്‍മിക്കുന്നതിന് കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുത്ത കിറ്റ്കോയും എതിരാണ്. പാലം പൊളിക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കം വളഞ്ഞ വഴിയില്‍ കാര്യം സാധിക്കുന്നതിനാണെന്നായിരുന്നു കിറ്റ്കോ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. 


അതേ സമയം, പാലത്തില്‍ ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ആര്‍.എഫ്. നരിമാന്‍ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക