Image

സാക്രമെന്റോയിലെ ഓണം - ഇങ്ങനെ ഒരോണക്കാലത്ത്

Published on 22 September, 2020
സാക്രമെന്റോയിലെ ഓണം - ഇങ്ങനെ ഒരോണക്കാലത്ത്
സാക്രമെന്റോ: ഓണം മറുനാടൻ മലയാളികൾക്ക് എന്നും ഒത്തു കൂട്ടലിന്റെ വലിയ ഒരുത്സവമാണ്. വരും തലമുറയെ നമ്മുടെ രീതികൾ ശീലിപ്പിക്കാൻ മലയാളികൾക്ക് വീണു കിട്ടുന്ന ചുരുക്കം ചില അവസരങ്ങളിൽ ഒന്നാണ് ഓണാഘോഷം. വിവിധ തരം കലാ പരിപാടികളും ഒത്തുകൂടലുകളുമായി അമേരിക്കൻ മലയാളികൾ ഏകദേശം ഒന്നോ രണ്ടോ മാസങ്ങൾക്കു മുന്നേ തന്നേ ഓണത്തിനായി ഒരുങ്ങാറുണ്ട്. എന്നാൽ ഈ വർഷം ലോക്‌ഡൗണും സോഷ്യൽ ഡിസ്റ്റൻസും ഒക്കെ അരങ്ങു വാണപ്പോൾ എങ്ങനെ മലയാളികളുടെ ഈ ദേശീയോത്സവം ആഘോഷിക്കാം എന്ന് എല്ലാ മറുനാടൻ മലയാളി കൂട്ടങ്ങളും ആലോചിച്ചിരിക്കാം.

ഇവിടെ ഒരു വ്യത്യസ്തമായ ഓണ പരിപാടിയുമായി എത്തുകയായിരുന്നു  കാലിഫോർണിയ യുടെ തലസ്ഥാനമായ സാക്രമെന്റോയിലെ മലയാളി കൂട്ടായ്മ ആയ സർഗം. എല്ലാം ഓൺലൈൻ ആയി മാറിയ ഈ വർഷം ഓണാഘോഷവും അവർ ഓൺലൈൻ തന്നെ ആക്കി ആഘോഷിച്ചു. മറ്റ് അസോസിയേഷൻ കളിൽ നിന്നും അവരെ വ്യത്യസ്തമാക്കുന്നത് അവർ അവതരിപ്പിച്ച Theme Based ഓണാഘോഷമാണ് .

ഒരു കഥയും, അതോടൊപ്പം കലാ പരിപാടികളുമായി , അതിനൊടുവിൽ ഒരു ഉചിതമായ സന്ദേശവും നൽകി സർഗം അവതരിപ്പിച്ച ഓൺലൈൻ ഓണാഘോഷ പരിപാടികൾ (ഇങ്ങനെ ഒരോണക്കാലത്ത് ) ഒരു സിനിമ  കാണുന്നത് പോലെ വ്യത്യസ്തമായ അനുഭൂതി പ്രേക്ഷകർക്ക് നൽകി. പ്രതീഷ് എബ്രഹാം സംവിധാനം ചെയ്തു , ഭവ്യ സുജയ്, എൽദോസ് പി. ജി എന്നിവർ അടങ്ങുന്ന ഒരു ടീമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.

ഇതെല്ലാം സാക്രമെന്റോ മലയാളികൾ ആസ്വദിച്ചത് സ്വാദിഷ്ടമായ ഏഴു തരം പായസങ്ങൾ  നുകർന്നു കൊണ്ടാണ് എന്നത് ഇതിന്റെ മാറ്റേറേ ഉയർത്തുന്നു .. സർഗം നടത്തിയ പായസ മേള അമേരിക്കൻ മലയാളികൾക്കിടയിൽ ഈ കൊറോണ കാലത്തിൽ വേറിട്ടു നിന്നൊരു ഓണാഘോഷമായി മാറി .

സ്വന്തമായി ഒരു ടൈറ്റിൽ സോങ്ങും കൂടി ആയാലോ ? സംഭവം പൊടിപൊടിച്ചു തന്നെയായിരുന്നു സർഗം അവരുടെ ഓണം ആഘോഷിച്ചത്. സ്വന്തം 'കുടുംബത്തിൽ' നിന്നു തന്നെയുള്ള കലാകാരന്മാർ ഒത്തു കൂടി ഒരു പാട്ട് കമ്പോസ് ചെയ്ത് അവതരിപ്പിച്ചു.  എൽദോസ് പി.ജി എഴുതി , ജയ് നായർ സംഗീതം നൽകി , സാക്രമെന്റോയുടെ അഭിമാനമായ എൽദോസ് പാലക്കാടൻ പാടി ചിട്ടപ്പെടുത്തിയ ഈ പാട്ടിനു കോറസ് പാടുവാനായി ജോഷ് കോശിയും ടീമും കൂടി ഒന്നിച്ചപ്പോൾ , അത് അവരുടെ അസോസിയേഷൻ ടൈറ്റിൽ സോങ് ആയി എല്ലാരും നെഞ്ചിലേറ്റി  എന്നുള്ളത് സർഗത്തിനു മാത്രം അഭിമാനിക്കാനുള്ള നേട്ടമായിരുന്നു.

ഈ നേട്ടങ്ങൾക്കെല്ലാം അഭിനന്ദനം അർഹിക്കുന്നത് ഈ വർഷത്തെ സർഗം  നേതൃത്വവും ജനറൽ കമ്മിറ്റീയും ആണ് . പ്രതിബന്ധങ്ങളെ അതിജീവിച്ചു സാക്രമെന്റോ മലയാളികൾ മെച്ചപ്പെട്ട ഒരു പരിപാടിയുമായി വരികയായിരുന്നു . വേറിട്ട നേതൃത്വ പാടവവുമായി മുന്നിൽ നിന്ന  പ്രസിഡന്റ് രാജൻ ജോർജ് , ചെയർ പേഴ്സൺ രശ്മി നായർ, സെക്രട്ടറി മൃദുൽ സദാനന്ദൻ എന്നിവർ എല്ലാരുടെയും പ്രശംസ പിടിച്ചു പറ്റി.

സർഗ്ഗത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു നയിക്കുന്ന മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയ ട്രെഷറർ  സിറിൽ ജോൺ , വൈസ് പ്രസിഡന്റ് വിൽ‌സൺ നെച്ചിക്കാട്ട് , ജോയിന്റ് സെക്രട്ടറി ജോർജ് പുളിച്ചുമാക്കൽ തുടങ്ങിയവരുടെ നീണ്ട കാലത്തെ പ്രവർത്തന പാടവത്തിനു പുറമേ  , പുതിയ ആശയങ്ങളെ തുറന്ന  മനസോടെ  സ്വീകരിക്കുകയും ഫലത്തിൽ കൊണ്ട് വരാൻ അവർ  പ്രോത്സാഹിപ്പിക്കുകയും  ചെയ്തതിലൂടെ വ്യത്യസ്തമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ വർഷവും സർഗത്തിനു കരുത്തു പകരുവാനും  പ്രവർത്തന മേഖലകളിൽ മുന്നോട്ടു കുതിക്കുവാനും  സാധിച്ചു എന്നത് എടുത്തു പറയേണ്ടതു തന്നെയാണ്.

ഇനിയും വ്യത്യസ്‍തമായ പരിപാടികളുമായി എല്ലാവരെയും എന്റെർറ്റൈൻ ചെയ്യുവാനായി സർഗം ഒരുങ്ങുകയാണ് എന്നാണ് നമുക്ക് അറിയാൻ സാധിച്ചത്. ലോകമെങ്ങുമുള്ള മറുനാടൻ  മലയാളികൾക്ക് അഭിമാനമായ  സാക്രമെന്റോ മലയാളികൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. കൂടുതൽ കൂടുതൽ വെറൈറ്റി കളുമായി നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ് മറുനാടൻ മലയാളികൾ.

സർഗം ഓണാഘോഷ പരിപാടികൾ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക :
https://www.youtube.com/watch?v=4B1p2bRk1xk
സാക്രമെന്റോയിലെ ഓണം - ഇങ്ങനെ ഒരോണക്കാലത്ത്സാക്രമെന്റോയിലെ ഓണം - ഇങ്ങനെ ഒരോണക്കാലത്ത്സാക്രമെന്റോയിലെ ഓണം - ഇങ്ങനെ ഒരോണക്കാലത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക