Image

പ്രധാനമന്ത്രിയും പ്രോട്ടോകോള്‍ ലംഘനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജലീല്‍

Published on 23 September, 2020
പ്രധാനമന്ത്രിയും പ്രോട്ടോകോള്‍ ലംഘനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജലീല്‍
തിരുവനന്തപുരം:  'നമ്മുടെ പ്രധാനമന്ത്രി ആറുതവണ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ട്. ഞാനൊരു സാധാരണക്കാരനായ മനുഷ്യനാണ്. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേരാന്‍ വേണ്ടി ഒരു മുന്നറിയിപ്പും കൂടാതെ ഒരു സര്‍െ്രെപസ് സന്ദര്‍ശനം നടത്തിയതായി മന്ത്രി കെ.ടി.  ജലീല്‍ പറഞ്ഞു. സാധാരണ ഒരു പ്രധാനമന്ത്രി വിദേശരാജ്യത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ പാലിച്ചിട്ടില്ല.' സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ട ആവശ്യമില്ല.

ഷാര്‍ജ സുല്‍ത്താന്‍ കേരളം സന്ദര്‍ഷശിച്ച സമയത്ത് മിനിസ്റ്റര്‍ ഇന്‍വൈറ്റി താനായിരുന്നുവെന്നും യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസാന്‍ അല്‍സാബിയെ അപ്പോഴാണ് പരിചയപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. അന്നുമുതല്‍ അദ്ദേഹവുമായി സൗഹൃദമുണ്ട്. ആഘോഷവേളകളില്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറാറുണ്ട്. വിവാദത്തിന് ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക