Image

വിദേശത്തുനിന്ന് വരുന്ന സംഭാവന കേരളത്തില്‍ മത പരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി ബി ജെ പി

Published on 23 September, 2020
വിദേശത്തുനിന്ന് വരുന്ന സംഭാവന കേരളത്തില്‍ മത പരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി ബി ജെ പി

ഡല്‍ഹി: വിദേശത്തുനിന്ന് വരുന്ന സംഭാവന കേരളത്തില്‍ മത പരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്ന ആരോപണവുമായി ബി ജെ പി. വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി സംബന്ധിച്ച ചര്‍ച്ചയിലാണ് ബി ജെ പി എം പി അരുണ്‍ സിംഗ് ആരോപണമുന്നയിച്ചത്. രാജ്യസഭയില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി പാസ്സാക്കി


കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ബില്‍ ലോകസഭയില്‍ പാസായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചക്കെടുത്തത്. ചര്‍ച്ച നടന്നത് പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു. 


ബി ജെ പിയുടെ ചില അംഗങ്ങളും അണ്ണാ ഡി എം കെ യുടെ ഒരംഗം മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അതിനിടയില്‍ ആണ് കേരളത്തിനെതിരെ ആരോപണം ഉയര്‍ന്നത്. വിദേശത്തുനിന്ന് വരുന്ന സംഭാവനയുടെ ഭൂരിഭാഗവും മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നാണ് അരുണ്‍ സിംഗിന്റെ ആരോപണം


വിദേശത്തു നിന്ന് സംഭാവന വരുമ്ബോള്‍ സന്നദ്ധ സംഘടനകള്‍ സ്വീകരിക്കുകയാണെങ്കില്‍ അതിന്റെ 20 ശതമാനം മാത്രമേ അവരുടെ ചെലവുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിയൂ എന്നതാണ് ഇന്ന് പാസ്സായ നിയമഭേദഗതിയിലെ പ്രധാന കാര്യം. ബാക്കി തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക