Image

ഭീവണ്ടി ഫ്ളാറ്റ് അപകടം: മരണം 20 ആയി

Published on 23 September, 2020
ഭീവണ്ടി ഫ്ളാറ്റ് അപകടം: മരണം 20  ആയി
മും​ബ​യ്:​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ഭീ​വ​ണ്ടി​യി​ല്‍​ ​മൂ​ന്ന് ​നി​ല​ ​കെ​ട്ടി​ടം​ ​ത​ക​ര്‍​ന്ന് ​വീ​ണ് മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. 21 പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. മരിച്ചവരില്‍ പത്തു കുട്ടികളുമുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. ദേ​ശീ​യ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​സേ​ന​യും​ ​മുംബയ് ഫ​യ​ര്‍​ ​ഫോ​ഴ്സും​ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

 തിങ്കളാഴ്ച പുലര്‍ച്ചെ 3.40നാണ് 40 വര്‍ഷം പഴക്കമുളള ജിലാനി പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണത്. 1984ല്‍ പണിത മൂന്ന് നില കെട്ടിടത്തില്‍ 20 ഓളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. പു​ല​ര്‍​ച്ചെ​ ​വ​ലി​യ​ ​ശ​ബ്ദ​ത്തോ​ടെ​ ​കെ​ട്ടി​ടം​ ​ത​ക​ര്‍​ന്നു​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​എ​ല്ലാ​വ​രും​ ​ന​ല്ല​ ​ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന​താ​ണ് ​ദു​ര​ന്ത​ത്തി​ന്റെ​ ​വ്യാ​പ്തി​ ​കൂ​ട്ടി​യ​ത്.​ സം​ഭ​വ​ത്തില്‍ ര​ണ്ട് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ​സ്പെ​ന്‍​ഡ് ​ചെ​യ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക