Image

ഫോമാ അഡ്‌വൈസറി കൌൺസിൽ ചെയർ സ്ഥാനത്തേക്ക് ജോണ്‍ സി. വര്‍ഗീസ് (സലിം)

Published on 23 September, 2020
ഫോമാ അഡ്‌വൈസറി കൌൺസിൽ ചെയർ സ്ഥാനത്തേക്ക് ജോണ്‍ സി. വര്‍ഗീസ് (സലിം)
ഫോമാ അഡ്‌വൈസറി കൌൺസിൽ ചെയർ ആയി മല്‍സരിക്കുന്ന ജോണ്‍ സി. വര്‍ഗീസ് (സലിം) ഫോമയുടേ സ്ഥാപകരിലൊരാളാണ്.

അവശ്യ സമയത്ത് പ്രവാസിക്കു വേണ്ടി രംഗത്തിറങ്ങാന്‍ മടി കാട്ടാത്ത നേതാവ്. ഹൂസ്റ്റണില്‍ കണ്വന്‍ഷന്‍ നടത്തിയ ശശിധരന്‍ നായര്‍-അനിയന്‍ ജോര്‍ജ് ടീമിനു ശേഷം ജോണ്‍ ടൈറ്റസ്-സലിം- ജോസഫ് ഔസോ ടീമാണു ഫോമായെ കരുത്തുറ്റ സംഘടനായി വളര്‍ത്തിയത്.

ഫോമാ ഭരണ ഘടനക്കു രൂപം നല്കിയവരില്‍ ഒരാള്‍. ഫോമായിലെ മൂന്നു കൗണ്‍സിലുകള്‍ക്കും (ജുഡീഷ്യല്‍, കമ്പ്ലയന്‍സ്) പ്രത്യേക ഉത്തരവാദിത്തങ്ങളുണ്ട്. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അഡൈ്വസറി കൗണ്‍സിലിനു പ്രത്യേക പ്രാധാന്യമുണ്ട്.

ഭരണഘടനാപരമായി ഒരു തിങ്ക് ടാങ്ക് ആണു അഡൈ്വസറി കൗണ്‍സില്‍-സലിം ചൂണ്ടിക്കാട്ടി. സംഘടനക്കു ദിശാബോധം നല്‍കുക, നിര്‍ദേശങ്ങള്‍ നല്‍കുക, സഹായവും ഉപദേശവും നല്‍കുക എന്നിവ ചുമതലയില്‍ പെടുന്നു. എകിസിക്യൂട്ടിവ് കമ്മിറ്റിക്ക് വേണമെങ്കില്‍പ്രത്യേക ചുമതലകള്‍ കൗണ്‍സിലിനെ ഏല്പിക്കാം.

അംഗ സംഘടനകളുടെ പ്രസിഡന്റുമാരും മുന്‍ പ്രസിഡന്റുമാരുമാണ് കൗണ്‍സില്‍ അംഗങ്ങള്‍. അവര്‍ ചെയര്‍, വൈസ് ചെയര്‍, സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുക്കുന്നു. വരഷത്തില്‍ രണ്ടു തവണ കൗണ്‍സില്‍ ചേരണമെന്നാണു നിയമം.

സംഘടനയില്‍ തഴക്കവും പഴക്കവും നേതു രംഗത്തു പ്രവര്‍ത്തിച്ച പരിചയവുമുള്ളവരാണു കൗണ്‍സില്‍ ചെയര്‍ ആകേണ്ടത്. അതിനാല്‍ സലിമിനേക്കാള്‍ അരഹര്‍ ഉണ്ടൊ എന്നു സംശയം.

ഭാരവാഹികള്‍ ആരായാലും അവരുമൊത്ത് സംഘടയുടെ നന്മക്കായി പ്രവര്‍ത്തിക്കുമെന്ന് സലിം ഉറപ്പു പറയുന്നു.

യഥാര്‍ത്ഥ നേതാവ് ഒരു സേവകനായിരിക്കും... ഭൃത്യനായിരിക്കും...'' അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മുപ്പതു വര്‍ഷത്തിലേറെ പ്രകാശമാനമായ പ്രവര്‍ത്തന പാരമ്പര്യമുള്ള, സലീം എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജോണ്‍ സി വര്‍ഗീസിനെ സംബന്ധിച്ചിടത്തോളം ഈ നിരീക്ഷണം അന്വര്‍ത്ഥമാണ്. 1987ല്‍ ന്യൂയോര്‍ക്കിലെത്തി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനിലൂടെ കര്‍മ ഭൂമിയിലെ ജനസേവന സപര്യക്ക് ഹരിശ്രീ കുറിച്ച ഇദ്ദേഹം ഇത്രയും കാലം കൊണ്ട് വിവിധ പദവികള്‍ അലങ്കരിച്ച്, തന്റെ സംഘടനാ ശക്തി തെളിയിച്ച് ഏവരുടെയും ആദരവിനും സ്‌നേഹത്തിനും പാത്രീഭൂതനായി. ഇപ്പോള്‍ സുപ്രധാനമായൊരു ദൗത്യമേറ്റെടുക്കാന്‍ ചുവടുറപ്പിക്കുകയാണ് പൊതു സമ്മതനായ ഈ ചെങ്ങന്നൂര്‍ സ്വദേശി.

കറയറ്റ സംഘടനാ പ്രവര്‍ത്തനത്തിന്റെ തെളിച്ചമുള്ള സംവത്സരങ്ങളുടെ ചരിത്രം ഇദ്ദേഹത്തിന് പറയാനുണ്ട്.

ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ സി വര്‍ഗീസ് 1987ലാണ് അമേരിക്കയിലെത്തുന്നത്. അധികം താമസിയാതെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ ചേര്‍ന്നു. ഈ സംഘടനയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് പദവികള്‍ വഹിച്ചു. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറും പലവട്ടം നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായി തിളങ്ങി. പിന്നീട് ഫോമാ പിറന്നപ്പോള്‍ സംഘടനയുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനായി. 2008 മുതല്‍ 2010 വരെ നാഷണല്‍ സെക്രട്ടറിയായി. ഇപ്പോള്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, ചെങ്ങന്നൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ട്രസ്റ്റിയും ഭദ്രാസന ഫാമിലി കോണ്‍ഗ്രസിന്റെ ട്രഷററുമായിരുന്നു.

ഇപ്രകാരം സാമൂഹികവും സാംസ്‌കാരികവും സാമുദായികവുമായ സംഘടനാ തലങ്ങളിലൂടെ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വമായ ജോണ്‍ സി വര്‍ഗീസ് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ 2005ല്‍ തുടങ്ങി വച്ച സൗജന്യ ഉച്ചഭക്ഷണ വിതരണം ഇന്നും മുടക്കമില്ലാതെ തുടരുന്നു.

കൂടുതല്‍ വായിക്കുക: https://emalayalee.com/varthaFull.php?newsId=220746
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക