Image

മീനാക്ഷിയ്ക്ക് പിറന്നാള്‍; നീ വന്നിട്ട് നമുക്ക് ആഘോഷിക്കാമെന്ന് മഞ്ജു പിള്ള

Published on 23 September, 2020
മീനാക്ഷിയ്ക്ക് പിറന്നാള്‍; നീ വന്നിട്ട് നമുക്ക് ആഘോഷിക്കാമെന്ന് മഞ്ജു പിള്ള

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് 'തട്ടീം മുട്ടീം' സീരിയലിലെ മായാവതി അമ്മയുടെ കുടുംബം. കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാര്‍ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാര്‍ത്ഥ് പ്രഭു എന്നിവര്‍. എട്ടുവര്‍ഷമായി ഒരു വീട്ടിലെ അംഗങ്ങളെ പോലെ പരസ്പരം സ്‌നേഹിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുന്നവരാണ് ഈ അഭിനേതാക്കളും.

അടുത്തിടെയാണ്, 'തട്ടീം മുട്ടീം' പരമ്പരയിലെ മീനാക്ഷിയായി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ഭാഗ്യലക്ഷ്മി സീരിയല്‍ വിട്ടുപോയത്. യഥാര്‍ത്ഥ ജീവിതത്തില്‍ നഴ്‌സായ ഭാഗ്യലക്ഷ്മി ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോവുന്നതിനോട് അനുബന്ധിച്ചാണ് സീരിയല്‍ അഭിനയത്തോട് വിട പറഞ്ഞത്.

ഭാഗ്യലക്ഷ്മിയുടെ ജന്മദിനത്തില്‍ തന്റെ 'മീനാക്ഷി'യ്ക്ക് ആശംസകള്‍ നേരുകയാണ് നടി മഞ്ജു പിള്ള. 'നീ തിരിച്ചെത്തിയിട്ട് നമുക്ക് ആഘോഷിക്കാമെന്നാണ്,' ജന്മദിനസന്ദേശത്തില്‍ മഞ്ജു കുറിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക