Image

സൗദി അറേബ്യ നവതി നിറവില്‍ ദേശിയദിനത്തില്‍ ജീവരക്തം നല്‍കി ഗള്‍ഫ് മലയാളി ഫെഡറേഷന്‍

Published on 24 September, 2020
സൗദി അറേബ്യ നവതി നിറവില്‍ ദേശിയദിനത്തില്‍ ജീവരക്തം നല്‍കി ഗള്‍ഫ് മലയാളി ഫെഡറേഷന്‍
റിയാദ് : നവതിയുടെ നിറവില്‍ നില്‍കുന്ന സൗദി അറേബ്യയുടെ ദേശിയദിനത്തില്‍ ജീവരക്തം നല്‍കി. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ റിയാദ് ബ്ലഡ് ബാങ്ക് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചുകൊണ്ട് റിയാദ് അവന്യൂ മാള്‍ മുറബ്ബ (ലുലു ഹൈപ്പര്‍) ല്‍ നടന്നു രാവിലെ എട്ടു മണി മുതല്‍ മൂന്ന് മണിവരെ നടന്ന രക്തധാന ക്യാമ്പില്‍ ഇരുന്നൂറില്‍ പരം ആളുകള്‍ രക്തം നല്‍കി.

രക്തധാന ക്യാമ്പ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഹെഡ് മുഹമ്മദ് അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു. ജി എം എഫ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് പവിത്രം അധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ ജനത എന്നും ഈ രാജ്യത്തോട് കൂറും മമതയും പുലര്‍ത്തിയവരാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ ജനത പ്രത്യേകിച്ച് കേരള ജനത മുന്നിലാണ് ബ്ലഡ് ബാങ്കില്‍ എത്തി രക്തം നല്‍കുന്നവരില്‍ പ്രത്യേക താല്പര്യം എടുക്കാറുണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.സൗദിയുടെ ദേശിയ ദിനത്തില്‍ രക്തം ദാനം ചെയ്യാന്‍ മുന്നോട്ട് വന്ന ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരെ അഭിനന്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജി എം എഫ് കോഓര്‍ഡിനെറ്റര്‍ റാഫി പാങ്ങോട് , മീഡിയ കോഓര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ,.ബ്ലഡ് ബാങ്ക് സുപ്പര്‍ വൈസര്‍ ഖാലിദ് അല്‍ ഷുദൈക്കി, കോഓര്‍ഡിനേറ്റര്‍ ഹിഷാം  അല്‍ ഒഷിവാന്‍, രാജു പാലക്കാട് , മാത്യു സുമേഷി അയൂബ് കരൂപടന്ന, കുഞ്ചു സി നായര്‍, ലത്തീഫ് ഓമശ്ശേരി, ലാലു വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.

സംഘടനയുടെ ഉപഹാരം ബ്ലഡ് ബാങ്ക് ഹെഡ് മുഹമ്മദ് അല്‍ മുതൈരിയും റിയാദ് അവന്യൂ മാളിനുള്ള ഉപഹാരം മാള്‍ മാനേജര്‍ ലാലു വര്‍ക്കിയും ഏറ്റുവാങ്ങി. സെന്‍ട്രല്‍ റിയാദ് ബ്ലഡ് ബാങ്കിന്റെ ഉപഹാരം ജി എം എഫ് ഭാരവാഹികള്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

പരിപാടികള്‍ക്ക് സത്താര്‍ വാദിദവാസിര്‍, ഷിബിന്‍ വക്കം, ഷമീര്‍ കണിയാപുരം, വിപിന്‍, വിഷ്ണു, വൈഷണ ബാബു, എയ്ഞ്ചല്‍ സാലി, സാമി അല്‍ മുതെരി, ഈദ് അല്‍ അനസി, മാജീദ് അല്‍ മുതെരി എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രം: സെന്‍ട്രല്‍ റിയാദ് ബ്ലഡ് ബാങ്കിന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ നല്‍കിയ ഉപഹാരം ബ്ലഡ് ബാങ്ക് ഹെഡ് മുഹമ്മദ് അല്‍ മുതൈരി ഏറ്റുവാങ്ങുന്നു.
സൗദി അറേബ്യ നവതി നിറവില്‍ ദേശിയദിനത്തില്‍ ജീവരക്തം നല്‍കി ഗള്‍ഫ് മലയാളി ഫെഡറേഷന്‍സൗദി അറേബ്യ നവതി നിറവില്‍ ദേശിയദിനത്തില്‍ ജീവരക്തം നല്‍കി ഗള്‍ഫ് മലയാളി ഫെഡറേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക