Image

കാശ്മീരികളെ രണ്ടാംതരം പൗരന്മാരായാണ് പരിഗണിച്ചത്, ഇതിലും ഭേദം ചൈന ഭരിക്കുന്നതാണ് - ഫാറൂഖ് അബ്ദുള്ള

Published on 24 September, 2020
കാശ്മീരികളെ രണ്ടാംതരം പൗരന്മാരായാണ് പരിഗണിച്ചത്, ഇതിലും ഭേദം ചൈന ഭരിക്കുന്നതാണ് - ഫാറൂഖ് അബ്ദുള്ള

ദില്ലി: കശ്മീരികള്‍ക്ക് ഇന്ത്യാക്കാരാണെന്ന തോന്നല്‍ നഷ്ടമായെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ദി വയറിനായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഫാറുഖ് അബ്ദുള്ളയുടെ വിവാദ പരാമര്‍ശമുണ്ടായത്.


 'കശ്മീരികള്‍ക്ക് ഇന്ത്യാക്കാരാണെന്ന തോന്നല്‍ നഷ്ടമായെന്നും, ഇന്ത്യയേക്കാള്‍ ചൈന തങ്ങളെ ഭരിക്കണമെന്നാണ് കശ്മിരി ജനങ്ങളുടെ ആഗ്രഹം'- അഭിമുഖത്തില്‍ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ബിജെപി തന്നെയും കശ്മീരിലെ ജനങ്ങളുടെ വഞ്ചിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








കശ്മീരിന്‍റെ കാര്യത്തില്‍ ദേശീയ തലത്തില്‍ ബിജെപി നടത്തിയ അവകാശവാദം തികഞ്ഞ വിഡിഢിത്തമാണെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ മോദി തന്നെ വഞ്ചിക്കുകയായിരുന്നു.

 
2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 









അന്ന് കശ്മീരിന്‍റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയില്ലെന്ന തോന്നലായിരുന്നു എനിക്കുണ്ടായത്. പക്ഷെ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു. ജനങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ വഞ്ചകനായി. കേന്ദ്രം തന്നെ തടവിലാക്കുകയും ചെയ്തെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.









കശ്മീരിലെ ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ വിശ്വസിക്കാന്‍ കഴിയുന്നില്ല. വിഭജന വേളയില്‍ താഴ്വരയിലെ ആളുകള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ വളരെ എളുപ്പമായിരുന്നു. പക്ഷേ അവര്‍ "ഗാന്ധിയുടെ ഇന്ത്യയില്‍ ചേര്‍ന്നു, മോദിയുടെ ഇന്ത്യയല്ല."-ഫറൂഖ് അബ്ദുള്ള പറയുന്നു. 


"ഇന്ന് ചൈന മറുവശത്ത് മുന്നേറുകയാണ്, കശ്മീരികളില്‍ പലരും ചൈന വരാന്‍ ആഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ക്ക് അവരോട് സംസാരിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. 


അതേസമയം ചൈനക്കാര്‍ തങ്ങളുടെ പ്രദേശത്തെ മുസ്‌ലിംകളോട് എന്താണ് ചെയ്തതെന്ന് അവര്‍ക്കറിയാം. ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ഞാന്‍ സത്യസന്ധമായി നിങ്ങളോട് പറയുകയാണ്. അവര്‍ ഒരിക്കലും പാകിസ്ഥാന് അനുകൂലമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക