Image

മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി ജോസ്‌ പക്ഷം വിട്ടു

Published on 24 September, 2020
മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി ജോസ്‌ പക്ഷം വിട്ടു

കോട്ടയം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി വിട്ട് മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി. ജോസ് പക്ഷം ഇടത് മുന്നണിയിലേക്ക് ചേക്കറുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. പിജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിന്റെ ഭാഗമാകാനാണ് പുതുശേരിയുടെ നീക്കം. 


ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി അംഗമായിരുന്നു ജോസഫ് എം പുതുശേരി.


പാര്‍ട്ടി യുഡിഎഫ് വിട്ടസമയത്ത് കടുത്ത അതൃപ്തി യോഗങ്ങളില്‍ പുതുശേരി അറിയിച്ചിരുന്നു. ജോസ് പക്ഷത്തെ തിരികെ യുഡിഎഫിലെത്തിക്കാന്‍ ചില മധ്യസ്ഥശ്രമങ്ങളും പുതുശേരി നടത്തി. 


പക്ഷേ പുതുശേരിയുടേയും കൂട്ടരുടേയും അഭിപ്രായം കണക്കിലെടുക്കാതെ ജോസ് പക്ഷം ഇടത് മുന്നണി പ്രവേശന നീക്കങ്ങള്‍ ശക്തമാക്കിയതോടെയാണ് പാര്‍ട്ടി വിടാന്‍ അദ്ദേഹം തീരുമാനിച്ചത്. കുറച്ച്‌ ദിവസങ്ങളായി പാര്‍ട്ടിയോഗങ്ങളിലും മറ്റും പങ്കെടുക്കുന്നില്ല.


പുതുശേരിക്കൊപ്പം ചില പ്രാദേശിക നേതാക്കളും യുഡിഎഫിലേക്ക് മടങ്ങുമെന്നാണ് വിവരം. പിജെ ജോസഫുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജോസ് പക്ഷത്ത് നിന്ന് രാജി വെയ്ക്കാനുള്ള പുതുശേരിയുടെ തീരുമാനം. പുതുശേരി തീരുമാനം പുനപരിശോധിക്കണമെന്ന് ജോസ് പക്ഷം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക