Image

ടിക്‌ടോകിന്റെ എതിരാളി ചിംഗാരി ഇന്ത്യന്‍ വിപണി പിടിക്കുന്നു, മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കള്‍

Published on 24 September, 2020
ടിക്‌ടോകിന്റെ എതിരാളി ചിംഗാരി ഇന്ത്യന്‍ വിപണി പിടിക്കുന്നു, മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കള്‍

വീഡിയോ ഷെയറിംഗ് ആപ്പായ ടിക്‌ടോകിന്റെ എതിരാളിയായ ചിംഗാരി ഇന്ത്യയില്‍ വിപണി പിടിക്കുന്നു. മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കളെ പുതുതായി കണ്ടെത്തിയെന്ന് ഇന്ത്യന്‍ കമ്ബനി ചിംഗാരി അവകാശപ്പെട്ടു.


ചൈനീസ് ആപ്പായ ടിക്‌ടോകിന്റെ നിരോധനമാണ് ചിംഗാരിയുടെ ജനപ്രീതി വര്‍ധിപ്പിച്ചത്. 24 മണിക്കൂറിനിടെ 35 ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ അത്യാധുനിക സേവനങ്ങളാണ് ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് കമ്ബനി അറിയിച്ചു.


വീഡിയോയും ഓഡിയോയും എഡിറ്റ് ചെയ്യുന്നതിന് മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിഷ്വല്‍ എഫക്ടസിനും മറ്റും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും കമ്ബനി സിഇഒ സുമിത് ഘോഷ് അറിയിച്ചു.


പ്ലാറ്റ്‌ഫോമില്‍ ഓഗ്മെന്റഡ് റിയാല്‍റ്റി ഫില്‍റ്റേഴ്‌സ് പോലുളള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ അത്യാധുനിക ക്യാമറ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉളളടക്കം സൃഷ്ടിക്കുന്നവര്‍ക്ക് സാധിക്കും.


18നും 35നും ഇടയില്‍ പ്രായമുളളവരാണ് ഏറ്റവുമധികം ചിംഗാരി ഡൗണ്‍ലോഡ് ചെയ്യുന്നത്. മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളില്‍ ഇത് ലഭ്യമാണ്. ഇന്ത്യക്ക് പുറമേ യുഎഇ, കുവൈത്ത്, സിംഗപ്പൂര്‍, സൗദി പോലുളള രാജ്യങ്ങളിലും ഈ ആപ്പ് ലഭ്യമാണെന്നും സുമിത് ഘോഷ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക