Image

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മുപ്പത് ദിവസത്തെ പരോള്‍

Published on 24 September, 2020
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മുപ്പത് ദിവസത്തെ പരോള്‍

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍. മുപ്പത് ദിവസത്തേയ്ക്കാണ് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചിരിക്കുന്നത്. മകന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. 


മാനുഷിക പരിഗണന നല്‍കി മകന്റെ ചികിത്സയ്ക്കായി 90 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു അര്‍പുതമ്മാള്‍ കോടതിയോട് അപേക്ഷിച്ചിരുന്നത്. പേരറിവാളിനെ പാര്‍പ്പിച്ചിരിക്കുന്ന പുഴല്‍ ജയലിലെ ചില അന്തേവാസികള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.


മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ സ്‌ഫോടനത്തില്‍ വധിച്ച കേസില്‍ കഴിഞ്ഞ 29 വര്‍ഷമായി തടവില്‍ കഴിയുകയാണ് പേരറിവാളന്‍ അടക്കമുള്ള ഏഴ് പ്രതികള്‍. പേരറിവാളനും നളിനിയും അടക്കമുള്ള പ്രതികളെ എല്ലാവരെയും മാനുഷിക പരിഗണന നല്‍കി വിട്ടയക്കണമെന്ന് 2014 ജയലളിത സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഈ കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. 


പ്രതികളെ ജയില്‍ മോചിതരാക്കുന്ന കാര്യത്തില്‍ സിബി ഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനം എടുക്കാമെന്നാണ് ഗവര്‍ണറുടെ ഓഫിസ് അറിയിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക