Image

കടലിലെ ഭീകരജീവിയുടെ കഥയുമായി ഷാര്‍ക്ക് ടോപ്പസ്

Published on 06 June, 2012
കടലിലെ ഭീകരജീവിയുടെ കഥയുമായി ഷാര്‍ക്ക് ടോപ്പസ്
ഹോളിവുഡിന്റെ പരീക്ഷണശാലയില്‍ കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രം കൂടി പിറവി കൊള്ളുന്നു. ഷാര്‍ക്ക് ടോപ്പസ്, ന്യൂ ഹൊറിസണ്‍സ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡെക്‌ലാനോ ബ്രെയിന്‍ സംവിധാനം ചെയ്യുന്നു. കോടികള്‍ മുതല്‍ മുടക്കി നിര്‍മ്മിച്ച ചിത്രം മനുഷ്യരാശിക്ക് അപകടകരമാവും വിധം സംഭവിക്കുന്ന ഒരു കടല്‍ജീവിയുടെ കഥയാണ്.

19-ാം നൂറ്റാണ്ടില്‍ സംഭവിച്ചതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവകഥയെ അധീകരിച്ചാണ് ചിത്രത്തിന്റെ കഥ രൂപപ്പെടുന്നത്. കടലില്‍ ജീവിക്കുന്ന ഒരു ഭീകര ജീവി കരയില്‍ വന്ന് മനുഷ്യനെ നിരന്തരമായി ആക്രമിക്കുന്നു. ഈ ജീവിയുടെ ആക്രമണത്തില്‍ അനേകം ആളുകള്‍ കൊല്ലപ്പെടുന്നു. 

ഈ സാഹചര്യത്തില്‍ ഒരു ശാസ്ത്രഞ്ജന്‍ തന്റെ സഹായികളോടൊപ്പം ഈ ഭീകര ജീവിയെക്കുറിച്ച് പഠിക്കാനായി എത്തുന്നു. തുടര്‍ന്ന് അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്.

അഞ്ചു വര്‍ഷം കൊണ്ടാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം പൂര്‍ത്തീകരിച്ചത്. ആമസോണ്‍ കടലിലാണ് ഏറെ ഭാഗങ്ങളും ചിത്രീകരിച്ചത്.

കടലിലെ ഭീകരജീവിയുടെ കഥയുമായി ഷാര്‍ക്ക് ടോപ്പസ്കടലിലെ ഭീകരജീവിയുടെ കഥയുമായി ഷാര്‍ക്ക് ടോപ്പസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക