Image

കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു

Published on 24 September, 2020
കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ. ബസവകല്യാണ്‍ നാരായണ്‍ റാവു(66) കോവിഡ് ബാധിച്ച് മരിച്ചു. ബീഡറില്‍ നിന്നുള്ള എം.എം.എല്‍എയാണ് അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 3.55ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

സെപ്തംബര്‍ ഒന്നിനാണ് നാരായണ്‍ റാവുവിന് കോവിഡ് സ്ഥിരീകരീച്ചത്. തുടര്‍ന്ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

നാരായണ്‍ റാവുവിന്‍റെ മരണത്തില്‍ കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക