Image

മികച്ച സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ഡോ: എ.പി.ജെ അബ്ദുല്‍ കലാം പ്രഥമ പുരസ്ക്കാരം റിയാദ് ഹെല്‍പ് ഡസ്കിന്

Published on 24 September, 2020
മികച്ച സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ഡോ: എ.പി.ജെ അബ്ദുല്‍ കലാം പ്രഥമ പുരസ്ക്കാരം റിയാദ് ഹെല്‍പ് ഡസ്കിന്

റിയാദ്: മികച്ച സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന വെക്തികള്‍ക്കോ, സംഘടന കള്‍ക്കോ വേണ്ടി അന്തരിച്ച മുന്‍ രാഷ്‌ട്രപതി ഡോ: എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ പേരില്‍ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ എര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ സന്നദ്ധസേവാ പുരസ്കാരം പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌ പവിത്രം കോര്‍ഡി നേറ്റര്‍  റാഫി പാങ്ങോട്, ജയന്‍ കൊടുങ്ങല്ലൂര്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്  റിയാദ് ഹെല്‍പ് ഡസ്കിന് സമ്മാനിച്ചു.

കുറഞ്ഞ നാളുകള്‍ കൊണ്ട് പ്രവാസി സമൂഹത്തിന്‍റെ ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെട്ട് സുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച് ഏവരെടെയും ശ്രദ്ധയും അംഗികാരവും പിടിച്ചു പറ്റുകയും പ്രത്യേകിച്ച് കോവിഡ് മഹാമാരി കാലത്ത് രാവ് എന്നോ പകലെന്നോ വിത്യാസമില്ലാതെ സ്വന്തം ആരോഗ്യത്തെ പോലും അവഗണിച്ച് കോവിഡ്മാരി ബാധിച്ചവരെ ആശുപത്രികളില്‍ എത്തിക്കാനും ഭക്ഷണവും മരുന്നും അവിശ്യകാര്‍ക്ക് അവരവരുടെ വീടുകളില്‍ എത്തിച്ച് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ച്ച വെച്ചതും തുടര്‍ന്നുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനവും കണക്കിലെടുത്താണ് പുരസ്കാരം നല്‍കി ആദരിക്കാന്‍ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ തിരുമാനം എടുത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സൗദിഅറേബ്യയുടെ ദേശിയ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക ചടങ്ങില്‍ . റിയാദ് ഹെല്‍പ് ഡസ്ക് വാട്ട്സപ്പ്‌ കൂട്ടായ്മ അഡ്മിന്‍ ഭാരവാഹികളായ നൗഷാദ് ആലുവ, സജിന്‍ നിഷാന്‍, മുജീബ് കായംകുളം, ഷൈജു പച്ച, സലാം പെരുമ്പാവൂര്‍, ഷൈജു തോമസ്‌, നവാസ് കണ്ണൂര്‍, ഡൊമനിക് സാവിയോ, റഫീഖ് തങ്ങള്‍, റിജോ പെരുമ്പാവൂര്‍, ഹാരിസ് ചോല എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. കൂടാതെ കൂട്ടായ്മയിലെ ഇരുന്നൂറോളം വരുന്ന സഹ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും കൈമാറി.


vedio: https://we.tl/t-46uoWJsuXf
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക