Image

കൊവിഡ് ബാധിതര്‍ 3.23 കോടി; മരണം 9.85 ലക്ഷം

Published on 24 September, 2020
കൊവിഡ് ബാധിതര്‍ 3.23 കോടി; മരണം 9.85 ലക്ഷം


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,310,678 ലെത്തി. 985,233 പേര്‍ മരണമടഞ്ഞപ്പോള്‍, 23,821,988 പേര്‍ രോഗമുക്തരായി. 7,503,457 പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലായിരം പേര്‍ മരണമടഞ്ഞു. ഇന്ത്യയാണ് പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍.

അമേരിക്കയില്‍ 7,163,999(+24,446) പേര്‍ രോഗികളായി. 207,091(+498 ) പേര്‍ മരണമടഞ്ഞൂ. ഇന്ത്യയില്‍ 5,813,799(+83,615) രോഗികളുണ്ട്. 92,293(+1,120) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 4,634,468(+6,688) പേര്‍ രോഗികളായി. 139,294)(+229) പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 1,128,836(+6,595) പേരിലേക്ക് കൊവിഡ് എത്തിയപ്പോള്‍ 19,948(+149) പേര്‍ മരണമടഞ്ഞൂ. കൊളംബിയയാണ് അഞ്ചാമത്. ഇവിടെ 784,268 രോഗികളുണ്ട്. 24,746 പേര്‍ ഇതിനകം മരണമടഞ്ഞു. 

പെറുവില്‍ 782,695 രോഗികളും 31,870മരണവും സംഭവിച്ചു. മെക്‌സിക്കോയില്‍ 710,049(+4,786) പേര്‍ രോഗികളായി. 74,949 (+601)  പേര്‍ മരിച്ചു. സ്‌പെയിനില്‍ 704,209(+10,653) രോഗബാധിതരുണ്ട്. 31,118(+84) പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 665,188 പേരിലേക്ക് രോഗമെത്തി. 16,206 പേര്‍ മരണമടഞ്ഞു. അര്‍ജന്റീനയില്‍ 664,799 പേര്‍ േരാഗികളായി. 14,376 പേര്‍ മരണമടഞ്ഞൂ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക