Image

കലാക്ഷേത്രയുടെ "പാടാം നമുക്ക് പാടാം' വന്‍വിജയത്തിലേക്ക് 

മനു നായര്‍ Published on 25 September, 2020
കലാക്ഷേത്രയുടെ "പാടാം നമുക്ക് പാടാം' വന്‍വിജയത്തിലേക്ക് 
ഫീനിക്‌സ്: കോവിഡ് എന്ന മഹാമാരി മൂലം ദൈനംദിന ജീവിതം ബുദ്ധിമുട്ടികളിലൂടെ കടന്നു പോകുമ്പോള്‍ ഒരു ഉണര്‍ത്തുപാട്ടായി വന്ന സംഗീതപരിപാടി "പാടാം നമുക്ക് പാടാം' അമേരിക്കയില്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി തരംഗമാവുകയാണ്.  എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം  ഫേസ്ബുക്കില്‍  തത്സമയം നടന്നു വരുന്ന ഈ സംഗീത പരിപാടി ലോകമെമ്പാടുമുള്ള ഒട്ടനവധി സംഗീത പ്രേമികളാണ് ആസ്വാദകരായിട്ടുള്ളത്

കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ  കേരളത്തിന്റെ കലയും സാഹിത്യവും സാംസ്കാരിക പൗരാണിക പൈതൃകവും പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുക  എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയില്‍ സുസ്ത്യര്‍ഹമായ സേവനം  നടത്തിവരുന്ന പ്രമുഖ പ്രവാസി സഘടനയായ "കലാക്ഷേത്ര യൂ.എസ്.എ'യാണ് ഈ പരിപാടിയുടെ പ്രായോജകര്‍.

കലാകാരന്മാര്‍ക്ക് ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സന്നദ്ധ സംഘടന കഴിഞ്ഞ ഓണക്കാലത്തും കോവിഡ് മൂലം ബുദ്ധിമുട്ടിലായ ഒട്ടനവധി കലാകാരന്മാര്‍ക്ക് മനസ്് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് ഓണകിറ്റുകള്‍ വിതരണം ചെയ്തു.  ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടിലായ കുട്ടികള്‍ക്ക് നവീന സാങ്കേതികവിദ്യകളുള്ള ഫോണുകള്‍ സംഭാവന ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കലാകാരന്മാര്‍ക്ക് സാമ്പത്തീക സഹായം തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കലാക്ഷേത്ര യൂ.എസ്.എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്.

കലാക്ഷേത്രയുടെ മലയാളം ക്ലാസില്‍ അമേരിക്കയിലെ  വിവിധ സംസ്ഥാനങ്ങളിലുള്ള ഏകദേശം അറുപതു കുട്ടികള്‍ രണ്ടുബാച്ചിലായി പഠിക്കുന്നുണ്ട്. കലാക്ഷേത്രയും അക്ഷര മിഷനുമായി ചേര്‍ന്ന് നടത്തുന്ന ഈ "മലയാളം മിഷന്‍ പാഠ്യപദ്ധതി' പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാ പഠനത്തിന് അവസരം ഒരുക്കുന്നതിനായി "കേരള സര്‍ക്കാര്‍' ആവിഷ്കരിച്ച പദ്ധതിയാണ്.

പ്രസിദ്ധ ചെണ്ടവിദ്വാന്‍ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ചെണ്ട ക്ലാസിനു മികച്ച പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിലും രണ്ടു ബാച്ചുകളിലായി അമ്പതിലധികം ആളുകള്‍ ചെണ്ടയില്‍ പരിശീലനം നേടുന്നു.

കേരളത്തിന്റെ തനതായ കലാരൂപമായ കേരളം നടനം, മോഹിനിയാട്ടം, കഥകളി മുതലായ ക്ലാസുകളുടെ തയാറെടുപ്പുകള്‍ അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നു.

എല്ലാ ശനിയാഴ്ചയും നടന്നു വരുന്ന മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്ന "പാടാം നമുക്ക് പാടാം' എന്ന തത്സമയ ഫേസ്ബുക് പരിപാടിയിലൂടെ അമേരിക്കയിലെയും, കേരളത്തിലെയും, മറ്റു രാജ്യങ്ങളിലെയും ഗായകരെ എല്ലാ ആഴ്ചയും പരിചയപെടുത്തുന്നു.  പുതിയ ഗായകര്‍ക്ക് അവസരമൊരുക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ kalakshterausa@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍  അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക