ശുചിമുറിയില്‍ ക്യാമറ; യുവതിയുടെ പരാതിയില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
Published on 25 September, 2020
തിരുവനന്തപുരം : കോവിഡ് സെന്ററിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചെന്ന യുവതിയുടെ പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. ഡിവൈഎഫ്ഐയുടെ നെയ്യാറ്റിന്‍കര ചെങ്കല്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഷാലു (26) ആണ് അറസ്റ്റിലായത്.
പാറശാല ശ്രീകൃഷ്ണ കോവിഡ് സെന്ററില്‍ നിന്ന് ഉച്ചയോടെയാണ് ഷാലുവിനെ അറസ്റ്റ് ചെയ്തത്. കുളിമുറിയില്‍ കയറിയ യുവതി ജനലില്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തിരിക്കുന്നത് കണ്ടു. ഉടനെ യുവതി കോവിഡ് സെന്ററിലെ ബന്ധുവിന്റെ അടുത്ത് വന്നു പറഞ്ഞു. തുടന്ന് മൊബൈല്‍ കണ്ടെത്തുകയും ഷാലുവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു.
കോവിഡ് സെന്റര്‍ അധികൃതര്‍ തന്നെ പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയ ഷാലു ഇവിടെ ചികിത്സയിലായിരുന്നു. ബുധനാഴ്ച നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച കോവിഡ് സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല