Image

കാര്‍ഷിക ബില്ലെനെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടഞ്ഞു

Published on 25 September, 2020
കാര്‍ഷിക ബില്ലെനെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടഞ്ഞു
ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നു . വിവിധ കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്ന് ട്രെയിനുകള്‍ തടഞ്ഞിട്ടു. ഇന്നുമുതല്‍ 26 വരെയാണ് ട്രെയിന്‍ തടയല്‍ സമരം. ഇതേ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.രാജ്യത്തെ വിവിധ തൊഴിലാളി യൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ താങ്ങുവില കാര്‍ഷിക ബില്ലിന്റെ ഭാഗമാക്കണമെന്ന പ്രതിപക്ഷ നിലപാടിനെ പിന്തുണച്ച്‌ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവും രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക