Image

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

Published on 25 September, 2020
എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.74 വയസായിരുന്നു.കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.ദിവസങ്ങളായി ചെന്നൈ എംജിഎം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു അദ്ദേഹം.ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലിലേക്ക് നീങ്ങിയെന്നും ജീവന്‍ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മരണം സ്ഥിരീകരിക്കുന്നത്.


എസ്പിബി അതീവ ഗുരുതരാവസ്ഥയില്‍ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകനും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെല്ലാം ആശുപത്രിയില്‍ എത്തിയിരുന്നുപിന്നാലെയാണ് മരണം സ്ഥിരീകരിച്ച്‌ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.സംവിധായകന്‍ ഭാരതി രാജ,സഹോദരിയുടെ ഗായികയുമായ എസ്.പി.ഷൈലജ എന്നിവരുള്‍‌പ്പെടെ പ്രമുഖര്‍ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.


ഓഗസ്റ്റ് 14ഓടെയാണ് എസ്.പി ബാലസുബ്രഹ്മണ്യം എന്ന എസ്‌പിബിയുടെ ആരോഗ്യനില തീര്‍ത്തും വഷളായത്.എന്നാല്‍ പ്രതീക്ഷകള്‍ നല്‍കി സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.സഹായത്തോടെ എഴുന്നേറ്റിരിക്കാനും മറ്റും സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മകന്‍ ചരണ്‍ അറിയിച്ചിരുന്നു.എന്നാല്‍ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു.


ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ഗായകന്‍, നടന്‍,സംഗീത സംവിധായകന്‍,നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി.ബാലസുബ്രഹ്മണ്യം.എസ്.പി.ബി എന്നും ബാലു എന്നിങ്ങനെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഇടയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം ആറ് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.


പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യവും എസ് പിബിയെ ആദരിച്ചിട്ടുണ്ട്.

1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെയാണ് എസ്പിബി പിന്നണി ഗാന രംഗത്തേക്ക് കടന്ന് വരുന്നത്.അതിനു ശേഷം പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായ ഇതുവരെ 39000ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോകറെകോര്‍ഡും എസ്.പി.ബിയുടെ പേരിലാണ്.


ഗായകന്‍ എന്നതിന് ഉപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനാണ് എസ്പിബി. കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ അബദ്ധവശാല്‍ ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിത്തീര്‍ന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തില്‍ കമല്‍ ഹാസന് ശബ്ദം നല്‍കി.


കമല്‍ ഹാസന് പുറമെ രജനീകാന്ത്,വിഷ്ണുവര്‍ദ്ധന്‍,സല്‍മാന്‍ ഖാന്‍,കെ.ഭാഗ്യരാജ്,മോഹന്‍,അനില്‍ കപൂര്‍,ഗിരീഷ് കര്‍ണാട്,ജെമിനി ഗണേശന്‍,അര്‍ജുന്‍ സര്‍ജ,നാഗേഷ്,കാര്‍ത്തിക്,രഘുവരന്‍ എന്നിങ്ങനെ വിവിധ കലാകാരന്മാര്‍ക്ക് വേണ്ടി വിവിധ ഭാഷകളില്‍ അദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്.


ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയില്‍ നാടക അഭിനേതാവും ഹരികഥാ കലാകാരനുമായ എസ്.പി.സംബമൂര്‍ത്തി ശകുന്തളാമ്മ ദമ്ബതികളുടെ മകനായി 1946ജൂണ്‍ 4നായിരുന്നു എസ് പിബിയുടെ ജനനം.ഗായിക എസ്.പി.ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത. സാവിത്രിയാണ് ഭാര്യ.എസ്.പി.ബി.ചരണ്‍,പല്ലവി എന്നിവര്‍ മക്കളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക