Image

ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ

Published on 25 September, 2020
ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് സൈന്യം ഇന്ത്യയുടെ ഭാഗത്തേക്ക് ഇനിയും കടന്നു കയറാന്‍ ശ്രമിച്ചാല്‍ വെടിവെയ്ക്കുമെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. വെടി വയ്ക്കാന്‍ സൈന്യത്തിന് അനുവാദം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ഷൂട്ടിങ് റെയ്ഞ്ചില്‍ എത്തിയാല്‍ വെടിവെക്കുമെന്ന് ചൈനീസ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.


സൈന്യത്തിന്റെ അടുത്തേക്ക് വന്നാല്‍ നിശ്ചയമായും വെടിയുതിര്‍ക്കും. ഏത് പ്രദേശം, സമയം എന്നിവയെ ആശ്രയിച്ചിരിക്കും ഇക്കാര്യം നടപ്പിലാക്കുക. ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ നിറയൊഴിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.


ആറാമത് സൈനിക നേതൃതല ചര്‍ച്ചയ്ക്ക് ശേഷം കൂടുതല്‍ സേനാവിന്യാസം നടത്തരുതെന്ന കാര്യം ചൈന അംഗീകരിച്ചിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈനയുടെ ഭാഗത്തു നിന്ന് ശക്തമായ മാറ്റം ഉണ്ടാകുന്നത് വരെ സേനയെ പിന്‍വലിക്കില്ല.

ആദ്യം അവരാണ് കടന്നു കയറിയത്. അതിനാല്‍ അവര്‍ ആദ്യം പിന്മാറട്ടേയെന്നതാണ് ഇന്ത്യയുടെ നിലപാട്. മേഖലയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത് ഉചിതമായ മാര്‍ഗമായിരിക്കുമെന്നും സൈനികോദ്യോഗസ്ഥര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക