Image

12 മണിക്കൂര്‍, 21 ഗാനങ്ങള്‍:ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡും എസ്പിബിയ്ക്ക് സ്വന്തം

Published on 25 September, 2020
12 മണിക്കൂര്‍, 21 ഗാനങ്ങള്‍:ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡും എസ്പിബിയ്ക്ക് സ്വന്തം

റെക്കോഡിങ്ങിനായി ഒരു ദിവസം ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡും എസ്പിബിയ്ക്ക് സ്വന്തമാണ്. കന്നട സംഗീത സംവിധായകന്‍ ഉപേന്ദ്രകുമാറിന് വേണ്ടി 12 മണിക്കൂറുകള്‍ 21 ഗാനങ്ങള്‍ പാടിയാണ് എസ്പിബി ഈ റെക്കോര്‍ഡ് നേടിയത്. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം ഇങ്ങനെ റെക്കോഡ് ചെയ്തിട്ടുണ്ട്.


മാത്രമല്ല, ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ച പാട്ടുകാരന്‍ എന്ന ബഹുമതിയും എസ്പിബിയ്ക്ക് തന്നെയാണ്. തെലുഗു, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. തെലുഗു, കന്നഡ, തമിഴ് , ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കുന്ന എസ്പിബി മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക