Image

'മീശ' നോവല്‍ രാജ്യത്തെ പ്രമുഖ സാഹിത്യ പുരസ്‌കാര പട്ടികയില്‍

Published on 25 September, 2020
'മീശ' നോവല്‍ രാജ്യത്തെ പ്രമുഖ സാഹിത്യ പുരസ്‌കാര പട്ടികയില്‍


തിരുവനന്തപുരം: പ്രസിദ്ധീകരണത്തിനിടെ വിവാദങ്ങള്‍ ഇളക്കി വിട്ട എസ് ഹരീഷിന്റെ 'മീശ' നോവല്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരത്തിന്റെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടി. ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്ത് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച് വിവര്‍ത്തനപ്പതിപ്പാണ് ജെസിബി സാഹിത്യ പുരസ്‌കാര പട്ടികയില്‍.

ദീപ ആനപ്പാറയുടെ ജിന്‍ പട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍, സമിത് ബസുവിന്റെ ചോസണ്‍ സ്പിരിറ്റ്, ആനി സെയ്ദിയുടെ പ്രെല്യൂഡ് ടു എ റയറ്റ്, ദാരിണി ഭാസ്‌കറിന്റെ ദീസ് അവര്‍ ബോഡീസ് പൊസസ്ഡ് പൈ ലൈറ്റ് എന്നീ നോവലുകളാണ് മീശ'യ്ക്ക് പുറമേ പട്ടികയില്‍ ഇടം നേടിയത്. നവംബര്‍ ഏഴിന് അവാര്‍ഡ് പ്രഖ്യാപിക്കും.

ജെസിബി കണ്‍സ്ട്രക്ഷന്‍ കമ്പനി ഏര്‍പ്പെടുത്തിയ ഈ സാഹിത്യ പുരസ്‌കാരം 2018 ലാണ് നിലവില്‍ വന്നത്. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. വിവര്‍ത്തന പുസ്തകമെങ്കില്‍, വിവര്‍ത്തകന് 10 ലക്ഷം രൂപ ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം കിട്ടിയ പുസ്തകങ്ങളുടെ രചയിതാക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വിവര്‍ത്തകര്‍ക്ക് അര ലക്ഷം രൂപയും ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക