Image

തമിഴ്നാട്ടില്‍ 5,679 പേര്‍ക്കു കൂടി കോവിഡ്; ആന്ധ്രാപ്രദേശില്‍ 7,073 പുതിയ രോഗികള്‍

Published on 25 September, 2020
തമിഴ്നാട്ടില്‍ 5,679 പേര്‍ക്കു കൂടി കോവിഡ്; ആന്ധ്രാപ്രദേശില്‍ 7,073 പുതിയ രോഗികള്‍


ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 5,679 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിക്കുകയും 72 പേര്‍ മരിക്കുകയും ചെയ്തു. 5,626 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 5,69,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍  5,13,836 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 46,386 സജീവ കേസുകളുണ്ടെന്നും 9,148 പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ്മൂലം ജീവന്‍ നഷ്ടമായതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,073 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 6,61,458 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച്. ഇതില്‍ 67,683 സജീവ കേസുകളാണുള്ളത്. 5,88,169 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും 5,606 പേര്‍ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക