Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോ പ്രോവിന്‍സിനു നവനേതൃത്വം

പി.പി. ചെറിയാന്‍ Published on 26 September, 2020
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോ പ്രോവിന്‍സിനു നവനേതൃത്വം
 ഷിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോ പ്രോവിന്‍സ് 2020 മുതല്‍ 2022 വരെയുള്ള കാലയളവിലേക്കുള്ള സാരഥികളെ തെരെഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് ചിക്കാഗോയില്‍ മലയാളി സമൂഹത്തില്‍ ഗണ്യമായ സ്ഥാനം പിടിച്ച പ്രോവിന്‍സിനു നേതൃത്വം നല്‍കിയിരുന്നത് മാത്യൂസ് എബ്രഹാം, ലിന്‍സണ്‍ കൈതമല, സാബി കോലത്ത്, അഭിലാഷ് നെല്ലാമറ്റം മുതലായ യുവ നേതൃത്വം ആണ്.  തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ സാരഥികളെ വാര്‍ത്തെടുത്തുകൊണ്ടു മുന്‍ ഭാരവാഹികള്‍ അഡൈ്വസറി ബോര്‍ഡിലേക്ക് ചേക്കേറുമ്പോള്‍ ശൈശവം കഴിഞ്ഞ പ്രോവിന്‍സിനു കരുത്തുറ്റ നേതൃത്വമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്ന് ഫൗണ്ടറും മുന്‍ ചെയര്‍മാനുമായ മാത്യൂസ് എബ്രഹാം പറഞ്ഞു.

ശ്രദ്ധയമായ പ്രവര്‍ത്തനം: കേരളത്തില്‍ തലയോലപ്പറമ്പ് എല്‍.പി. സ്കൂളില്‍ ഫ്രഷ് വാട്ടര്‍ പ്രോജക്ടിനായി ലിന്‍സണ്‍ കൈതമലയുടെ നേതൃത്വത്തില്‍ പിന്തുണ നല്‍കിയത് കൂടാതെ പ്രയോജനകരമായ പല സെമിനാറുകളും സംഘടിപ്പിച്ചു.  ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ നിന്നുമുള്ള ഡോ. തോമസ് ഇടിക്കളയുടെ നേതൃത്വത്തില്‍ പേരന്റിങ് വിത്ത് പര്‍പ്പസ് എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിന് വൈസ് പ്രസിഡന്റായിരുന്ന ആന്‍ ലൂക്കോസ്, സാബി കോലത്ത് എന്നിവര്‍  മുന്‍ കൈഎടുത്തു പ്രവര്‍ത്തിച്ചത് ഷിക്കാഗോയിലെ മലയാളി സമൂഹത്തില്‍ ശ്രദ്ധയമായിരുന്നു. പ്രോവിന്‍സ്  അനേക പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ കാഴ്ചവെച്ചത് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ നെറ്റ് വര്‍ക്കില്‍ അഭിമാനമായ നേട്ടമാണ് കൈവരിച്ചതെന്ന് ഷിക്കാഗോ പ്രോവിന്‍സിനു വിത്ത് പാകിയ മുന്‍ റീജിയന്‍ ചെയര്‍മാനും ഇപ്പോള്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ പി.സി. മാത്യു പറഞ്ഞു.

പങ്കെടുത്തവര്‍: പ്രോവിന്‍സ് ചെയര്‍മാന്‍ മാത്യൂസ് അബ്രഹാമിന്റെ അധ്യക്ഷതയില്‍ സൂം വഴിയായി കൂടിയ യോഗത്തില്‍ റീജിയണല്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, റീജിയന്‍ പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പളളി, അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍,  റീജിയന്‍ ഓര്‍ഗ്. വൈസ് പ്രസിഡന്റ് ജോണ്‍സന്‍ തലച്ചെല്ലൂര്‍, അലക്‌സ് അലക്‌സാണ്ടര്‍, ജോമോന്‍ ഇടയാടിയില്‍, റോയ് മാത്യു, റീജിയന്‍ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മാരേട്ട്, മാത്യു മുണ്ടക്കല്‍,  മുതലായവരും ചിക്കാഗോ പ്രൊവിന്‍സ് അംഗങ്ങളും ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയും ഗ്ലോബല്‍ ഓര്‍ഗനൈസിങ് വൈസ് പ്രസിഡന്റ് പി. സി. മാത്യുവും പങ്കടുക്കുകയും ഈ ധന്യ മുഹര്‍ത്തതിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

നവ സാരഥികള്‍: പ്രൊവിന്‍സ് ചെയര്‍മാനായി ശ്രീ മാത്തുക്കുട്ടി ആലുംപറമ്പില്‍ തെരെഞ്ഞുടുക്കപ്പെട്ടു. ചിക്കാഗോ മലയാളി സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യമായ ശ്രീ മാത്തുക്കുട്ടി സീറോ മലബാര്‍ പാരിഷ് കൗണ്‍സില്‍ അംഗം, പ്രവാസി കേരള കൊണ്‌ഗ്രെസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  തെരെഞ്ഞെടുക്കപ്പെട്ട ബെഞ്ചമിന്‍ തോമസ്, റീഹാബിലിറ്റേഷന്‍ ഓഫ് പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്‍ ഫൗണ്ടിങ് പ്രസിഡന്റ്, ചിക്കാഗോ ഐക്ക്യൂമിനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച നേതാവാണ്. കൂടാതെ 1996 ല്‍ മലങ്കര കത്തോലിക്ക നാഷണല്‍ കണ്‍വെന്‍ഷന്‍ ജനറല്‍ സെക്രട്ടറി, നോര്‍ത്ത് അമേരിക്കന്‍ മലങ്കര കത്തോലിക്ക മിഷന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറി തോമസ് ഡിക്രൂസ് സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്‍ സെക്രെട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  ശ്രീ തോമസ് ചിക്കാഗോ എസ്. ബി. കോളേജ് അലുമിനി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനും കൂടിയാണ്. പ്രോവിന്‌സിനു ചുക്കാന്‍ പിടിക്കാന്‍ ഈ ചെറുപ്പക്കാരന്‍ ഒരു മുതല്കൂട്ടു തന്നെയാണ്.

ട്രഷറര്‍ കോശി ജോര്‍ജ് ചിക്കാഗോ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ ട്രസ്റ്റി ആയി സേവനം അനുഷ്ഠിക്കുന്നു. ഡബ്ല്യൂ. എം. സി. യില്‍ പ്രാവര്‍ത്തിക്കുവാന്‍ കിട്ടിയ അവസരം താന്‍ ഒരു അംഗീകാരമായി കാണുന്നു അദ്ദേഹം എന്ന് പറഞ്ഞു.

വൈസ് പ്രസിഡന്റ് അഡ്മിന്‍ ശ്രീ സജി കുരിയന്‍ ഐ. ഓ. സി. ചിക്കാഗോ റീജിയന്‍ ജനറല്‍ സെക്രട്ടറി, ചിക്കാഗോ ഐക്കുമിനിക്കല്‍ കൗണ്‍സില്‍ പ്രീതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവര്‍ത്തിച്ചു വരുന്നു. രഞ്ജന്‍ എബ്രഹാം വൈസ് പ്രസിഡന്റ് ഓര്‍ഗനൈസഷന്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രെസിഡന്റാണെന്നുമാത്രമല്ല ചിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യം തന്നെയാണ്. ചിക്കാഗോയിലെ കലാ സാംസ്കാരിക രംഗത്ത് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന വൈസ് ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ബീന ജോര്‍ജ് വൈസ് ചെയര്‍മാനായി തുടരും.

വിമന്‍സ് ഫോറം ചെയര്‍ ആന്‍ ലൂക്കോസ് പി. എച്.ഡി. (APRN, NP-C) ലയോള യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയില്‍ വെല്‍നെസ്സ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആണ്. പ്രൊവിന്‍സ് മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ആന്‍ ഡാലസില്‍ നടന്ന ഡബ്ല്യൂ. എം. സി. റീജിയന്‍ കോണ്ഫറന്‌സില് പങ്കടുത്തു പ്രബന്ധം അവതരിപ്പിക്കുകയും റീജിയന്റെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്.  ചാരിറ്റി ഫോറം ചെയര്‍മാന്‍ തോമസ് വറുഗീസ് പൊതു പ്രവര്‍ത്തനത്തില്‍ പാടവം തെളിയിക്കുകയും ചാരിറ്റി പ്രവര്‍ത്തനത്തില്‍ പ്രാവീണ്യം ഉള്ള ആളുമാണ്.  ചിക്കാഗോയിലെ അറിയപ്പെടുന്ന  മലയാളി ബിസിനസ്കാരണാണ് വൈസ് ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട തോമസ് മാമന്‍. അദ്ദേഹം  ഡബ്ല്യൂ. എം. സി. ചിക്കാഗോ പ്രൊവിന്‍സ് മുന്‍ കമ്മിറ്റി മെമ്പറും ആണ്.  യൂത്ത് ഫോറം ചെയര്‍മാനായി ബ്ലസന്‍ അലക്‌സാണ്ടറെ തെരെഞ്ഞെടുത്തു. ബ്ലെസ്സണ്‍ ചിക്കാഗോയില്‍ സാമൂഹ്യ രംഗത്ത് അറിയപ്പെടുന്ന ബിസിനസ് ലീഡര്‍ ആണ്. ഡബ്ല്യൂ. എം. സി. യൂത്ത് ഫോറത്തില്‍ കൂടി യുവാക്കളെ എംപവര്‍ ചെയ്യുവാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യുമെന്ന് പറഞ്ഞു.

അഡൈ്വസറി ബോര്‍ഡ്: അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി പ്രൊഫസര്‍ തമ്പി മാത്യുവിനെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മീറ്റിംഗ് നോമിനേറ്റ് ചെയ്തു. മാത്യൂസ് എബ്രഹാം,  സാബി കോലോത്, ലിന്‍സണ്‍ കൈതമല, അഭിലാഷ് നെല്ലാമറ്റം, ശ്രീമതി സാറാ ഗബ്രിയേല്‍ മുതലായവര്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്മാരായി സേവനം അനുഷ്ഠിക്കും.

പ്രൊഫസര്‍ തമ്പി മാത്യു മുന്‍ മാര്‍ത്തോമാ കോളേജ് (തിരുവല്ല) അധ്യാപകനായിരുന്നു.  കൂടാതെ ഐ. ഓ. സി. ചിക്കാഗോ റീജിയന്‍ പ്രെസിഡന്റാണ്. തികഞ്ഞ പക്വതയും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ പരിചയ സമ്പന്നനുമായ പ്രൊഫസര്‍ പ്രോവിന്‌സിനു ഒരു തിലകക്കുറി തന്നെയാണ്.

മാത്യൂസ് എബ്രഹാം എം. എസ്. ഡബ്ല്യൂ, മുന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍, മുന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, മുന്‍ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ അംഗമായ  ഇദ്ദേഹം മുന്‍  ഡയോസിസ് അസംബ്ലി അംഗം (നോര്‍ത്ത് അമേരിക്ക, യൂറോപ്) ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലിന്‍സണ്‍ കൈതമല മുന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു.  മുന്‍ പ്രൊവിന്‍സ് പ്രെസിഡന്റായി പ്രവര്‍ത്തിച്ചു.  സാബി കോലത്ത് സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു.  പ്രൊവിന്‍സ് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു പ്രാഗല്‍ഭ്യം തെളിയിച്ചു. കൂടാതെ സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ സി. സി. ഡി. പ്രോഗ്രാമിന്റെ റിസോഴ്‌സ് കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. അഭിലാഷ് നെല്ലാമറ്റം പേരെടുത്ത ചിക്കാഗോ സോഷ്യല്‍ ക്ലബ് മുന്‍ സെക്രട്ടറി ആയിരുന്നു.  മുന്‍ പ്രൊവിന്‍സ് ട്രഷററായി സേവനം അനുഷ്ടിച്ചു.  സാറാ ഗബ്രിയേല്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഫൗണ്ടിങ് അംഗവും ഒന്നാമത്തേതും അഞ്ചാമത്തേതുമായ പ്രെസിഡന്റും ആയിരുന്നു. ഇപ്പോള്‍ നൈനയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടി ആണ്.  ഫൗണ്ടിങ് മെമ്പര്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസ് ആയ സാറാ മുന്‍ പ്രസിഡന്റായും സേവനം അനുഷ്ടിച്ചു. കുക്ക് കൗണ്ടി ഹോസ്പിറ്റലില്‍ നിന്നും അസ്സോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി വിരമിച്ച സാറാ ഗബ്രിയേല്‍ നേതൃത്വ പാടവം തെളിയിച്ചയാണ്.വേള്‍ഡ് മലയാളി കൗണ്‍സിലിലൂടെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞു.

ആശംസകള്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പി. എ. ഇബ്രാഹിം, ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ള ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ജനറല്‍ സെക്ക്രട്ടറി ഗ്രിഗറി മേടയില്‍, ഗ്ലോബല്‍ വൈസ് ചെയര്‍ ഡോക്ടര്‍ വിജയ ലക്ഷ്മി, അമേരിക്ക റീജിയന്‍ അഡൈ്വസറി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്, അഡ്വൈസറി ബോര്‍ഡ് അംഗം എബ്രഹാം ജോണ്‍, നിബു വെള്ളവന്താനം, വൈസ് ചെയര്‍ പേഴ്‌സണ്‍ സാന്താ പിള്ളൈ, വിമന്‍സ്  ഫോറം ചെയര്‍ ശോശാമ്മ ആന്‍ഡ്രൂസ്, ആലിസ് മഞ്ചേരി, റീജിയന്‍ വൈസ് ചെയര്‍ ശാന്താ പിള്ളൈ മുതലായവര്‍ക്കു പുറമെ അമേരിക്കയിലെ പതിനഞ്ചോളം വരുന്ന വിവിധ പ്രൊവിന്‍സ് ഭാരവാഹികള്‍ പുതിയ കമ്മിറ്റിക്കു ആശംസകള്‍ നേര്‍ന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക