Image

ജനറല്‍ സെക്രട്ടറി ടി. ഉണ്ണിക്രുഷ്ണന്‍: ഈ കൈകളില്‍ ഫോമയുടെ ഭാവി സുരക്ഷിതം

Published on 26 September, 2020
ജനറല്‍ സെക്രട്ടറി ടി. ഉണ്ണിക്രുഷ്ണന്‍: ഈ കൈകളില്‍ ഫോമയുടെ ഭാവി സുരക്ഷിതം
അനിയന്‍ ജോര്‍ജിനെ പോലെ ഇത്തവണ ഫോമാക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് സെക്രട്ടറിയായി ടി. ഉണ്ണിക്രുഷണന്‍ തെരെഞ്ഞെടുക്കപ്പെട്ടത്.

കാര്യപ്രാപ്തിയും കര്‍മ്മകുശലതയുമുള്ള പ്രഗത്ഭനായ യുവനേതാവ് ആണു ഉണ്ണിക്രുഷ്ണന്‍ എന്നതില്‍ തര്‍ക്കത്തിനവകശമില്ല. ഇത്തരം യുവനേതാക്കളുടെ കരങ്ങളില്‍ ഫോമാ സുര്‍ക്ഷിതമായിരിക്കും

ഫ്ലോറിഡയിലെ ടാമ്പയില്‍ 1999 മുതല്‍ താമസിക്കുന്നു. ഭാര്യ അഞ്ജന മകന്‍ നീല്‍. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്ഡിഗ്രി.ഭാര്യയും ഐ.ടി.ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളമാണ് സ്വദേശം. മാതാപിതാക്കള്‍ രണ്ടുപേരും അധ്യാപകര്‍. കായംകുളം എം എസ് എം കോളേജിലെ കെമിസ്ട്രി പ്രൊഫെസര്‍ ആയിരുന്ന പിതാവിന്റെ ശിഷ്യന്മാര്‍ അമേരിക്കയിലുടനീളമുണ്ട്...ഇത്രയുമാന് ഉണ്ണിക്രുഷ്ണനെപറ്റിയുള്ള ലഘുവിവരണം

കഴിഞ്ഞ 15 വര്‍ഷക്കാലമായി ലോക്കല്‍ മലയാളി സംഘടനയിലെയും, ഫോമായിലെയും എല്ലാ തലത്തിലും പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പത്തുണ്ട്.കഴിഞ്ഞ കാലങ്ങളിലെ ഫോമാ ഭരണസമിതികള്‍ഏല്പിച്ച എല്ലാ ദൗത്യങ്ങളും ആത്മാര്‍ത്ഥതയോടെ പൂര്‍ത്തീകരിച്ച ചരിത്രവും സ്വന്തം.

2006 2007കാലഘട്ടത്തില്‍യൂത്ത് കോഓര്‍ഡിനേറ്റര്‍. അന്നു സംഘടിപ്പിച്ചയൂത്ത് ഫെസ്റ്റിവല്‍ വന്‍ വിജയമായി.

'ഫോമായുടെ രൂപീകരണത്തിന് ശേഷം 2008 2010 ലെ ഭരണസമിതി യൂത്ത് ഫെസ്റ്റിവലിന്റെ ചാര്‍ജ് വീണ്ടും ഞങ്ങളെ ഏല്പിക്കുകയുംഅമേരിക്കയിലുടനീളം 1400 ഓളം കുട്ടികള്‍ പങ്കെടുത്ത, ഒരു വര്‍ഷത്തോളം നീണ്ടു നിന്ന റീജിയണല്‍ യൂത്ത് ഫെസ്ടിവലുകള്‍ക്കു ശേഷം , എന്റെ ഹോം ടൗണായ ടാമ്പയില്‍ ഗ്രാന്‍ഡ് ഫിനാലെയോടെ അതി ഗംഭീരമായി നടത്തുവാന്‍ സാധിച്ചു. ഫോമായേ ജനകീയമാക്കുവാനും കുട്ടികളെയും യൂത്തിനെയും അതുവഴി ഫാമിലികളെയും ഫോമായുടെ ഭാഗമാക്കാനുംഅങ്ങനെതുടക്കത്തില്‍ തന്നേ ഫോമായേ ഒരു ഫാമിലി ഓറിയന്റഡ് ഓര്‍ഗനൈസഷനാക്കുവാനും സാധിച്ചു എന്നത് വളരെ അഭിമാനത്തോടെ പറയുവാന്‍ എനിക്ക് സാധിക്കും. അന്നുമുതല്‍ യൂത്ത് ഫെസ്റ്റിവല്‍ ഫോമായുടെ ഒരു മെയിന്‍ ഇവന്റ് ആയിട്ടാണ് നടന്നു വരുന്നത്-ഉണ്ണിക്രുഷ്ണന്‍ പറയുന്നു

എം എ സി ഫ് ന്റെ 2010 ലെ പ്രിസിഡന്റായും, ഇപ്പോള്‍ ട്രസ്ടീ ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.എം എ സി ഫ് നു 2013 2014 കാലഘട്ടത്തില്‍ ഒരു കെട്ടിടം വാങ്ങുവാനും , ഒരു രൂപ പോലും കടമില്ലാതെ എന്നാല്‍ നല്ല ഒരു തുക മിച്ചമുള്ള സാമ്പത്തിക ഭദ്രതയുള്ള അമേരിക്കയിലെ ചുരുക്കം ചില സംഘടനകളിലൊന്നാക്കി മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വളരെ അഭിമാനത്തോടെ എനിക്ക് പറയുവാന്‍ സാധിക്കും.

2018 ല്‍ നടന്ന ചിക്കാഗോകണ്‍വെന്‍ഷനില്‍ ഫോമായിലെ ഏറ്റവും മികച്ച അസ്സോസിയേഷനുള്ള അവാര്‍ഡ്എം എ സി ഫ് -നു ആയിരുന്നു.

ഫോമായുടെ ഡ്രീം പ്രൊജക്റ്റ് ആയ ഫോമാ വില്ലേജിന്റെ ചുക്കാന്‍ പിടിച്ചു കൊണ്ട്36 വീടുകള്‍ കടപ്രയിലും , 3 വീടുകള്‍ നിലമ്പൂരും 1 വീട് വൈപ്പിനിലും അംഗസംഘടനകളുടെ സഹായത്തോടെ ചെയ്തു കൊടുക്കുവാന്‍ സാധിച്ചു.

ഇനിയൊരു അവസരം ലഭിക്കുകയാണെങ്കില്‍ക്രൗഡ് ഫണ്ടിംഗ് പോലെയുള്ള പദ്ധതിയിലൂടെ പണം സമാഹരിച്ചു നൂറു വീടുകള്‍ കൂടി ഫോമാ വില്ലേജില്‍ പണിഞ്ഞു കൊടുത്തു കൊണ്ട് നിരാലംബര്‍ക്കു ഒരു കൈത്താങ്ങാകണമെന്നുണ്ട്.

അതോടൊപ്പം തന്നേ കോവിഡ് കാലം വന്നപ്പോള്‍നാട്ടിലേക്കുള്ള യാത്ര ബുദ്ധിമുട്ടുകള്‍ ഉള്‍പ്പടെ പല പ്രശ്നങ്ങള്‍ക്കും ഫോമായുടെ ടാസ്‌ക് ഫോഴ്സ് നോടൊപ്പംചേര്‍ന്ന് നിന്നുകൊണ്ട് പരിഹരിക്കുവാന്‍ കഴിഞ്ഞു.

നടത്തുവാന്‍ ആഗ്രഹിക്കുന്ന ഒട്ടേറേ പദ്ധതികളുടെ രൂപരേഖ ഇതിനകം തന്നെ ഉണ്ണീക്രുഷ്ണന്‍ പുറത്തു വിട്ടിട്ടുണ്ട്.

നാടിന്മാതൃകയായ ഒരു ഗ്രാമമായി ഫോമാ വില്ലേജിനെ ഉയര്‍ത്തിക്കൊണ്ട് വരിക എന്നതാണ് ഒരു ലക്ഷ്യം. അത്രത്തോളം ഈ സ്ഥലവും, ഇവിടുത്തെ മനുഷ്യരും ഫോമയുമായി ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. എന്റെ സംഘടനാ ജീവിതത്തിലെ അമൂല്യമായ ഒരു ഏടായിത്തന്നെ ഈ വലിയ പ്രോജക്ടിനെകാണാനാണ് എനിക്കിഷ്ടം-ഉണ്ണിക്രുഷ്ണന്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക