ആലുവയില്‍ നടന്നുകൊണ്ടിരിക്കുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റ്റെ ലൊക്കേഷനില്‍ മോഹന്‍ലാലും ജോയിന്‍ ചെയ്തു. ഷൂട്ടിങ് ലൊക്കേഷനിലുള്ള മുഴുവന്‍ പേരെയും ക്വാറന്‍റ്റൈനില്‍ ഇരുത്തികൊണ്ടുള്ള ആദ്യ മലയാള സിനിമയുടെ ഷൂട്ടിങാണ് ദൃശ്യം 2 വിറ്റേത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെയാണ് താന്‍ ദൃശ്യത്തിന്റ്റെ സെറ്റില്‍ എത്തിയെന്നുള്ള വിവരം ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റ്റെ ലൊക്കേഷനില്‍വെച്ച് തന്‍റ്റെ കഥാപാത്രമായ ജോര്‍ജ്ജുകുട്ടിയുടെ വേഷത്തിലുള്ള ചിത്രമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ചിത്രത്തില്‍ സതീഷ് കുറുപ്പ് ചായാഗ്രഹണവും വിനായകന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം അനില്‍ ജോണ്‍സണ്‍ . ദൃശ്യം ആദ്യഭാഗത്തേക്കാളും ഞെട്ടിക്കുന്ന ത്രില്ലറാണ് രണ്ടാം ഭാഗമെന്നാണ് ലഭിക്കുന്ന സൂചന
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല