Image

സുപ്രീം കോടതി ജഡ്ജി ആയി ജഡ്ജ് ഏമി കോണി ബാരറ്റിനെ പ്രസിഡന്റ് ട്രംപ് നാമനിർദേശം ചെയ്തു (ബി ജോൺ കുന്തറ)

Published on 27 September, 2020
സുപ്രീം കോടതി ജഡ്ജി ആയി ജഡ്ജ് ഏമി കോണി ബാരറ്റിനെ  പ്രസിഡന്റ് ട്രംപ് നാമനിർദേശം ചെയ്തു (ബി ജോൺ കുന്തറ)
സുപ്രീം കോടതി ജഡ്ജി ആയി ജഡ്ജ് ഏമി കോണി ബാരറ്റിനെ  പ്രസിഡന്റ് ട്രംപ് നാമനിർദേശം ചെയ്തു.

അടുത്ത നടപടി ക്രമം സെനറ്റർ ലിൻഡ്‌സി ഗ്രാം നയിക്കുന്ന ജുഡീഷ്യൽ കമ്മിറ്റിയുടെ  പ്രഥമ വിചാരണ . ഈ വേദിയിൽ ഇരു പക്ഷത്തുനിന്നുമുള്ള സെനറ്റർമാർക്ക്  അവരോട് ചോദ്യങ്ങൾ ചോദിക്കാം. അതിനുശേഷം കമ്മറ്റി  വോട്ട് രേഖപ്പെടുത്തും. അംഗീകരിച്ചാൽ അത് ഫുൾ സെനറ്റിന്റെ പരിഗണനക്ക് വിടും. സെനറ്റും അംഗീകരിച്ചാൽ പ്രസിഡന്റിന്റെ ഒപ്പിനായി അയക്കും. 

റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് നിയന്ത്രിക്കുന്നതിനാൽ  മജോറിറ്റി ലീഡർ സെനറ്റർ മിച്ച് മക്കോണൽ തീരുമാനിക്കും സെനറ്റ് നടപടിക്രമം.  സെനറ്റ് സാധാരണ  മുൻകാലങ്ങളിലെ നടപടികൾ അനുകരിക്കുകയാണ് പതിവ്. 

നിങ്ങൾ ഓർക്കുന്നുണ്ടാകും, 2018  ഇതുപോലൊരു നാടകം സെനറ്റിൽ അരങ്ങേറുന്നത്. അന്ന് നോമിനി ജഡ്ജ് ബ്രെഡ് കാവനോവ് ആയിരുന്നു. അദ്ദേഹത്തെപ്പറ്റി  എന്തെല്ലാം ദുഷിച്ച അപവാദങ്ങൾ സെനറ്റിൽ അവതരിപ്പിച്ചു എന്ന് നാം കണ്ടെതാണ് . ഡമോക്രാറ്റുകൾ പെണ്ണുകേസ് കേസ് ആരോപിച്ചു നിയമനം അലസിപ്പിക്കുന്നതിന് പരമാവധി ശ്രമിച്ചുനോക്കി വിജയിച്ചില്ല.

എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ബാരറ്റിനെ അതുപോലൊരു ആരോപണത്തിൽ പെടുത്താം എന്ന് ഡെമോക്രാറ്റ്‌സ് കരുതുന്നതായി  തോന്നുന്നില്ല.  ആണുങ്ങൾ ആരെങ്കിലും മുന്നോട്ടു വരുമോ എന്നും ഇപ്പോൾ അറിഞ്ഞുകൂട ബാരറ് മാനഭംഗപ്പെടുത്തി എന്ന ആരോപണവുമായി? 

ബാരറ്റ്  ഉറച്ച റോമൻ കാത്തലിക്ക് വിശ്വാസിയാണ്`. ആറു കുട്ടികളുടെ അമ്മ. അതിൽ രണ്ടുപേർ ദത്തെടുത്തു വളർത്തുന്ന കറുത്ത വർഗക്കാർ.  ബാരറ്റിനെ അപ്പീൽ  കോടതിയിൽ നിയമിക്കുന്നത് 2017 ൽ.  ആസമയം സെനറ്റിൽ  വിചാരണ നടന്നിരുന്നു.  അന്ന് ഇവരിൽ കണ്ട മഹാ അപാകത ഇവർ  ഉറച്ച  കാത്തലിക്ക് ആണെന്നും അതിനാൽ അബോർഷൻ പോലുള്ള കേസുകളിൽ പക്ഷഭേദം കാട്ടുമെന്നും ആയിരുന്നു.. 

അന്നു നടന്ന നാടകങ്ങൾ അധികമാരും കണ്ടിട്ടില്ല. എന്നാൽ അതുപോലല്ല ഇന്നത്തെ ഈയൊരു രാഷ്ട്രീയ അന്തരീക്ഷത്തിൽ കാണുവാൻ പോകുന്നത്. ലോകം മുഴുവൻ തീർച്ചയായും സെനറ്റിൽ നടക്കുവാൻ പോകുന്ന ഡ്രാമയുടെ കാഴ്ചക്കാർ ആയിരിക്കും.

അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നഷ്ട്ടം നേരിടുന്നത് ഡെമോക്രാറ്റ് പാർട്ടിക്കുമാത്രം.

അപ്രതീക്ഷ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്  പ്രസിഡന്റ് ട്രംപിന് ഹരമാണ്. എന്നാൽ, കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് ജഡ്ജി ബാരറ്റിനെ   നിയമിക്കുന്നത്  മണിക്കൂറുകൾ മുൻപ്  ചോർന്നു. 

ലാറ്റിൻ വോട്ട് ലക്ഷ്യംവച്ച് ഫ്ലോറിഡയിൽ ജനപ്രീതിയുള്ള ജഡ്ജി ബാർബറ ലാഗോവയുടെ പേരും ചിലർ ട്രംപിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ,യാഥാസ്ഥികരുടെ പിന്തുണ കൂടുമെന്ന് കണക്കുകൂട്ടിയാണ് ബാരറ്റിലേക്ക് ട്രംപ് എത്തിച്ചേർന്നത്. 

കത്തോലിക്കരുടെ നിലപാട് അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷനിൽ ചലനം സൃഷ്ടിക്കും. അടുത്ത കാലത്തായി വെളുത്ത കത്തോലിക്കർ റിപ്പബ്ലിക്കൻ പാർട്ടിയോടും ഹിസ്പാനിക് കത്തോലിക്കർ ഡെമോക്രാറ്റിക് പാർട്ടിയോടുമാണ് ചായ്‌വ് പ്രകടിച്ചുവരുന്നത്.

"ഇരുണ്ടനാളുകളിൽ താങ്ങായി നിന്ന ദൈവ വിശ്വാസത്തെക്കുറിച്ച് പറഞ്ഞ ബൈഡനെ ഞാൻ അനുകൂലിക്കുന്നു. ട്രംപിന്റേത് ദൈവവിചാരമല്ല, രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രഹസനമാണ്. "അലീസ ആൻഡേഴ്സൺ എന്ന കത്തോലിക്ക വനിത അഭിപ്രായപ്പെട്ടു. "ട്രംപിന്റെ വിശ്വാസങ്ങൾ എന്തു തന്നെ ആയാലും അതെന്നെ ബാധിക്കില്ല. പ്രവൃത്തിയാണ് പ്രധാനം." കഴിഞ്ഞ  ഇലക്ഷനിൽ ട്രംപിന് വോട്ട് നൽകി ഇനിയും അതാവർത്തിക്കാൻ ഒരുങ്ങുന്ന നതാൻ സല്ലിവൻ പറഞ്ഞു. 

ഇവർ രണ്ടും കത്തോലിക്കർക്കിടയിലെ വീക്ഷണവ്യത്യാസം വിളിച്ചോതുന്ന പ്രതിനിധികളാണ്. 

 ഈ വർഷം നടത്തിയ പല വോട്ടെടുപ്പിലും ട്രംപിന് പിന്തുണ കുറഞ്ഞതായി കാണാമെങ്കിലും കത്തോലിക്ക സമൂഹം വിചാരിച്ചാൽ മേൽക്കൈ നേടാമെന്ന് ട്രമ്പിനും അറിയാം. ഗർഭച്ഛിദ്രം പോലുള്ള നിയമങ്ങളിൽ യാഥാസ്ഥികരിൽ നിന്ന് ലഭിച്ച പിന്തുണ കണക്കാക്കിയാണ് അവർക്ക് സ്വീകാര്യയായ ബാരട്ടിനെ സുപ്രീം കോടതി ജഡ്ജിയായി നാമനിർദ്ദേശം ചെയ്തത് . അടുത്ത ആഴ്ചകളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 

സെനറ്റിന് ഫിലിബസ്റ്റർ  എന്ന ഒരു സംബ്രദായമുണ്ട്. സെനറ്റർക്ക്   ഒരു സമയപരിധിയും ഇല്ലാതെ എത്ര നേരം വേണമെങ്കിലും സംസാരിച്ചു കൊണ്ടിരിക്കാം. അങ്ങനെ നിയമനം വൈകിക്കാം .  അതുണ്ടാവമോ എന്നാണറിയേണ്ടത് 
സുപ്രീം കോടതി ജഡ്ജി ആയി ജഡ്ജ് ഏമി കോണി ബാരറ്റിനെ  പ്രസിഡന്റ് ട്രംപ് നാമനിർദേശം ചെയ്തു (ബി ജോൺ കുന്തറ)
Join WhatsApp News
Political Observer 2020-09-27 08:10:28
Winning strategy! Question: What should Mr. Trump do to win the upcoming debate? Answer: DO NOTHING. Let Mr. Biden talk against the wishes of Ms. Pelosi. He will talk himself out ending with a warning “If you want four more years, I will be 81. So vote for Harris/Obiden administration”
Vote Blue 2020-09-27 13:18:52
It is stupid to think that people are waiting for the debate to decide who they want to vote for. Most of the people have already decided to vote for Biden. We don’t care whether Bider stutters or not. There were eleven presidents in American history with disabilities. Trump with his lies and actions undermined the credibility of this nation around the world. He sold the soul of this nation to Putin. And we trust Biden to take the soul back from Putin. So I urge the people to vote blue and help Biden to capture the soul of America.
BIDEN? 2020-09-28 07:05:25
Mr. Biden does not lie? What do you call the Ukraine incident? Is that lie, corruption or blackmail? Take your pick. He picked Kamala Harris. What a clever idea! she is "eyeing" on dreaming to become the next president. What a "worse case scenario" would that be? So be smart or be a democrat.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക