Image

ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന് പുതിയ ഭാരവാഹികള്‍; കെ മാധവന്‍ പ്രസിഡന്റ്; ജോണ്‍ ബ്രിട്ടാസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം

Published on 27 September, 2020
ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന് പുതിയ ഭാരവാഹികള്‍; കെ മാധവന്‍ പ്രസിഡന്റ്; ജോണ്‍ ബ്രിട്ടാസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം
ഇന്ത്യയിലെ ടെലിവിഷന്‍ മാനേജ്‌മെന്റുകളുടെ കേന്ദ്ര സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്‍( ഐബിഎഫ്) പ്രസിഡന്റായി സ്റ്റാര്‍- ഡിസ്്നി മാനേജിംഗ് ഡയറക്ടര്‍ കെ. മാധവന്‍ തെരഞ്ഞെടുക്കപ്പെട്ടു.

രജത് ശര്‍മ്മ (ചെയര്‍മാന്‍, ഇന്ത്യ ടിവി), സിദ്ധാര്‍ത്ഥ് ജെയിന്‍ ( എംഡി, ടേണര്‍ ഇന്റര്‍നാഷണല്‍), രാഹുല്‍ ജോഷി (എംഡി, വയാകോം 18) എന്നിവരെ വൈസ് പ്രസിഡന്റുമാരായും ശശി വെമ്പതിയെ ( സിഇഒ, പ്രസാര്‍ ഭാരതി) ട്രഷററായും തെരഞ്ഞെടുത്തു.

ഓണ്‍ലൈനിലൂടെ നടന്ന ഐബിഎഫ് 21-ാം വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലാണ് പുതിയ ഭാരവാഹികളെയും ഡയറക്ടര്‍ ബോര്‍ഡിനെയും തെരഞ്ഞെടുത്തത്.

സോണി നെറ്റ് വര്‍ക്ക് എംഡി എന്‍ പി സിംഗ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് കെ. മാധവന്‍ ഐബിഎഫ് പ്രസിഡന്റായി നിയമിതനായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക