Image

സി.​എ​ഫ്. തോ​മ​സ് എം​എ​ല്‍​എ അ​ന്ത​രി​ച്ചു

Published on 27 September, 2020
സി.​എ​ഫ്. തോ​മ​സ് എം​എ​ല്‍​എ അ​ന്ത​രി​ച്ചു
തി​രു​വ​ല്ല: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മു​തി​ര്‍​ന്ന നേ​താ​വും ച​ങ്ങ​നാ​ശേ​രി എം​എ​ല്‍​എ​യു​മാ​യ സി.​എ​ഫ്. തോ​മ​സ്(81)​അ​ന്ത​രി​ച്ചു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി അ​ര്‍​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ ഒ​രാളായിരുന്നു സി.​എ​ഫ് തോ​മ​സ്. അ​ധ്യാ​പ​ന ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തി​യ​ത്. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം. 1980 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി ഒ​മ്ബ​തു ത​വ​ണ ച​ങ്ങ​നാ​ശേ​രി​യി​ല്‍​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

 2001-2006ല്‍ ​യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ല്‍ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി​യു​മാ​യി​ട്ടു​ണ്ട്. കെ.​എം. മാ​ണി​യു​മാ​യി ഏ​റ്റ​വും ഏ​ടു​പ്പം പു​ല​ര്‍​ത്തി​യി​രു​ന്ന നേ​താ​വാ​ണ് സി.​എ​ഫ്. തോ​മ​സ്. മാ​ണി​ക്കൊ​പ്പം പ്ര​തി​സ​ന്ധി​ക​ളി​ല്‍ ഒ​ന്നി​ച്ചു നി​ന്നു. മാ​ണി​യു​ടെ മ​ര​ണ​ശേ​ഷം പി.​ജെ. ജോ​സ​ഫി​നൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം നി​ല​യു​റ​പ്പി​ച്ച​ത്.

സു​താ​ര്യ​വും സം​ശു​ദ്ധ​വു​മാ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ക്താ​വാ​യ അ​ദ്ദേ​ഹം അ​റി​യി​പ്പെ​ടു​ന്ന​ത്. പി.​ടി. ചാ​ക്കോ​യി​ല്‍ അ​കൃ​ഷ്ട​നാ​യി 1956ല്‍ ​ആ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. പി​ന്നീ​ട് വി​മോ​ച​ന​സ​മ​ര​ത്തി​ലും പ​ങ്കെ​ടു​ത്തു. 1964ല്‍ ​കേ​ര​ളാ കോ​ണ്‍​ഗ്ര​സ് രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം പാ​ര്‍​ട്ടി​യി​ലേ​ക്ക് എ​ത്തി.

ച​ങ്ങ​നാ​ശേ​രി ചെ​ന്നി​ക്ക​ര സി.​ടി. ഫ്രാ​ന്‍​സി​സി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​യി 1939 ജൂ​ലൈ 30-നാ​യി​രു​ന്നു ജ​ന​നം. എ​സ്ബി കോ​ള​ജി​ല്‍ നി​ന്ന് ബി​രു​ദ​വും എ​ന്‍​എ​സ്‌എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ല്‍ നി​ന്ന് ബി​എ​ഡും നേ​ടി. 1962-ല്‍ ​ച​മ്ബ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലും തു​ട​ര്‍​ന്ന് ച​ങ്ങ​നാ​ശേ​രി എ​സ്ബി സ്കൂ​ളി​ലും അ​ധ്യാ​പ​ക​നാ​യി.

ഈ നിയമസഭാ കാലയളവില്‍ മരിക്കുന്ന ആറാമത്തെ നിയമസഭാ സാമാജികനാണ് ചങ്ങനാശേരി എം.എല്‍.എ സി.എഫ് തോമസ്. 
കെ.കെ രാമചന്ദ്രന്‍ നായര്‍, പി.ബി അബ്ദുള്‍റസാഖ്, കെ.എം മാണി, തോമസ് ചാണ്ടി, വിജയന്‍ പിള്ള എന്നിവരായിരുന്നു ഈ നിയമസഭാ കാലത്ത് വിടപറഞ്ഞ സാമാജികര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക